അമേരിക്കക്ക് ഇറാനെ പേടി; സൈനിക നടപടി അവസാന നിമിഷം പിൻവലിച്ചു
അഡ്മിൻ
വ്യോമാതിർത്തി അതിക്രമിച്ചു കടന്ന അമേരിക്കൻ ചാര ഡ്രോൺ ഇറാൻ റവല്യൂഷറി ഗാർഡ‌് വെടിവച്ചി ട്ടത്തിനു പിന്നാലെ ഇറാന് മേൽ സൈനിക നടപടിക്ക് ശുപാർശ ചെയ്താ തീരുമാനം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിൻവലിച്ചു. ന്യുയോർക് ടൈമ്സ് ആണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
റഡാല്‍, മിസൈല്‍ ബാറ്ററികള്‍ തുടങ്ങിയവ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ ട്രംപ് അനുമതി നല്‍കിയെന്നാണ് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു ന്യുയോർക് ടൈമ്സ് റിപ്പോർട്ട് ചെയ്തത്. ഇറാനിയന്‍ സൈന്യത്തിനും പൗരന്മാര്‍ക്കുമുണ്ടാകുന്ന അപകടം കുറയ്ക്കുകയെന്ന ലക്ഷ്യമിട്ട് വെള്ളിയാഴ്ച പുലരുന്നതിനു മുമ്പ് ആക്രമണം നടത്താനായിരുന്നു പദ്ധതി.
എന്നാൽ അവസാന നിമിഷം ആക്രമണം നടത്താനുള്ള അനുമതി റദ്ദാക്കുകയായിരുന്നു. ഇത് സംബന്ധിച്ചു വിശദീകരണമൊന്നും അമേരിക്ക ഇത് വരെയും നൽകിയിട്ടില്ല. ഇന്നലെയാണ് വ്യോമാതിർത്തി അതിക്രമിച്ചു കടന്ന അമേരിക്കൻ ചാര ഡ്രോൺ ഇറാൻ റവല്യൂഷറി ഗാർഡ‌് വെടിവെച്ചിട്ടത്. അന്താരാഷ‌്ട്ര അതിർത്തിയിലൂടെ പറക്കുകയായിരുന്ന തങ്ങളുടെ ഡ്രോൺ ആണ‌് ഇറാൻ വെടിവച്ചിട്ടതെന്നാണ് അമേരിക്കയുടെ വാദം.