നരേന്ദ്രമോദി വിളിച്ചു; അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേരുന്നു

കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ എ.പി.അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റില്‍ വെച്ചാണ് അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ കണ്ടത്. ബിജെപിയില്‍ ചേരാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി കൂടിക്കാഴ്ചക്ക് ശേഷം അബ്ദുള്ളക്കുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇന്ന് ഡൽഹി ബി.ജെ.പി ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ അബ്ദുള്ളക്കുട്ടി ബിജെപി അംഗത്വവും സ്വീകരിക്കും. അബ്ദുള്ളക്കുട്ടി താത്പര്യപ്പെടുകയാണെങ്കില്‍ ബി.ജെ.പിയില്‍ അംഗത്വം കൊടുക്കുമെന്ന് സംസ്ഥാന നേതൃത്വവും പറഞ്ഞിരുന്നു.


മോദി സ്തുതി നടത്തിയതിന്റെ പേരിലായിരുന്നു അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മോദിയുടെ വികസന മാതൃകയെ പുകഴ്ത്തി അബ്ദുള്ളക്കുട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു.

24-Jun-2019