കേരളവർമ്മാ കോളേജിൽ എസ് എഫ് ഐയുടെ പേരിൽ ബോർഡുകൾ സഥാപിച്ചതു എ ബി വി പിഎന്ന് വിദ്യാർഥികൾ; ലക്‌ഷ്യം വർഗ്ഗീയ കലാപം

കേരളവർമ്മാ കോളേജിന് മുന്നിൽ എസ് എഫ് ഐയുടെ പേരിൽ ബോർഡുകൾ സ്ഥാപിച്ചത് എ ബി വി പിഎന്ന് വിദ്യാര്‍ത്ഥികൾ. ഇന്ന് രാവിലെയാണ് എസ് എഫ് ഐയുടെ പേരിൽ ഫ്ളക്സുകൾ കേരളവർമ്മാ കോളേജിന്റെ ക്യാമ്പസ്സിൽ പ്രത്യകഷപ്പെട്ടതു. എ ബി വി പിക്കാർ വെച്ച ഫ്ളക്സിലെ ചായത്തിന്റെ നിറവും എസ് എഫ് ഐയുടെ പേരെങ്കിൽ പ്രത്യക്ഷപ്പെട്ട ഫ്ളക്സിന്റെ നിറവും ഒന്നായതോടെയാണ് വിദ്യാര്‍ത്ഥികൾക്ക് സംശയം ഉണ്ടായത്. പിന്നാലെ എത്തിയ എസ് എഫ് ഐ നേതാക്കന്മാർ ഈ ഫ്ളക്സുകൾ നീക്കം ചെയ്യുകയായിരുന്നു.

ശബരിമലയുടെ പേരിൽ വീണ്ടും കലാപത്തെ സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ ഫ്ളക്സുകൾ പ്രത്യക്ഷപ്പെട്ടത് എന്നാണു വിദ്യാര്‍ത്ഥികൾ കരുതുന്നത്. മുൻപും പല തവണ പുറത്തു നിന്നും എത്തിയ ആർ എസ് എസ് ഗുണ്ടകൾ കോളേജിൽ കടന്നു കയറി വിദ്യാര്‍ത്ഥികളെ മർദ്ദിക്കുന്നതിൽപ്പടെയുള്ള അതിക്രമങ്ങൾ കാണിച്ച ചരിത്രം കേരളവർമ്മാ കോളേജിന് ഉണ്ട്. ഇതും അതിന്റെ ഭാഗാമായിട്ടുള്ളതാണ് എന്നാണു വിദ്യാർഥികൾ കരുതുന്നത്. 

24-Jun-2019