പാലാരിവട്ടം മേൽപാലം; കരാർ കിട്ടാൻ ചെലവാക്കിയത് പത്തു കോടിയിലേറെ രൂപ; ഉമ്മൻ ചാണ്ടിയും ഇബ്രാഹിം കുട്ടിയും കൂടെ വാങ്ങിയത് 8 കോടി. ഉന്നതൻ ഉദ്യോഗസ്ഥർ മുതൽ പൊതുമരാമത്തു വകുപ്പിലെ പീയൂൺ വരെ ഉള്ളവർ പ്രതികളാകും
അഡ്മിൻ
പാലാരിവട്ടം മേൽപ്പാല നിർമ്മാണ അഴിമതിയുമായി ബന്ധപ്പെട്ടു ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. പാലം നിർമ്മിക്കുന്നതിലേക്കു കരാർ എടുത്ത കമ്പനി അന്ന് മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിക്കും പൊതു മരാമത്തു വകുപ്പ് മന്ത്രി ഇബ്രാഹിം കുട്ടിക്കും മറ്റു ഉദ്യോഗസ്ഥർക്കും കൂടെ പത്തു കോടിയിലധികം രൂപ കൈക്കൂലി ആയി നൽകി എന്നാണ് വിവരം. ഇതിൽ അഞ്ചു കോടി രൂപ ഇബ്രാഹിം കുട്ടിയും, മൂന്നു കോടി രൂപ ഉമ്മൻ ചാണ്ടിയും വീതിച്ചെടുത്തപ്പോൾ ബാക്കി പണം പൊതുമരാമത്തു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ മുതൽ പീയൂൺ വരെ ഉള്ളവർക്ക് നൽകുകയായിരുന്നു എന്നുമാണ് വിവരം.
അടി മുടി അഴിമതിയിൽ മുങ്ങിയ ഭരണമായിരുന്നു ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കഴിഞ്ഞ യു ഡി എഫ് സർക്കാർ കാഴ്ചവെച്ചത്. അതിന്റെ ചെറിയ ഒരു ഭാഗം മാത്രമേ ഇപ്പോൾ പുറത്തു വന്നിട്ടുള്ളൂ. പത്തനാപുരം എം എൽ എ ഗണേഷ് കുമാർ ആയിരുന്നു ഉമ്മൻ ചാണ്ടിയുടെ സഹായത്തോടെ പൊതുമരാമത്തു വകുപ്പിൽ നടക്കുന്ന അഴിമതികളെ കുറിച്ച് ആദ്യം വിമർശനം ഉന്നയിച്ചത്. തുടർന്ന് ഇദ്ദേഹത്തെ ഉമ്മൻ ചാണ്ടി ഗണേഷ് കുമാറിനെ മുന്നണിയിൽ നിന്നും പുറത്താക്കുകയായിരുന്നു.
2014ൽ തറക്കല്ലിട്ടു, 72 കോടി മുടക്കിൽ ഉമ്മൻ ചാണ്ടി സർക്കാർ നിർമ്മാണ ഉത്‌ഘാടനം നടത്തിയ പാലാരിവട്ടം മേൽപ്പാലം രണ്ടു വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി 2016 ഒക്ടോബർ 12 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ യാത്രക്കാർക്കായി തുറന്ന് കൊടുത്തത്. നൂറു വർഷമെങ്കിലും ആയുസ്സു പ്രതീക്ഷിച്ചിരുന്ന പാലം പക്ഷെ ഒരുമാസം തികയും മുൻപെ ടാറിളകി പൊളിഞ്ഞിരുന്നു. അന്ന് വേഗത്തിൽ കുഴിയടച്ച് മുഖംമനുക്കിയെങ്കിലും പിന്നീട് പാലത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഒരു സ്വകാര്യ ഏജൻസി നടത്തിയ പരിശോദനയിൽ മേൽപ്പാലത്തിന്റെ 1,2,3,7,10,12, പിയർ ക്യാപ്പുകൾക്ക് വിള്ളലുകൾ കണ്ടെത്തി.
തുടർന്ന് ഐ.ഐ.ടി സിനി കൂടുത പഠനങ്ങൾക്കായി സർക്കാർ നിയോഗിക്കുകയായിരുന്നു. അവർ നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്. ഫ്ളൈ ഓവറിന്റെ ആകെ നീളം 632 മീറ്ററാണ്. കാര്യേജ് വേ വീതി 15 മീറ്റർ ( 4 വരി പാത). ഫ്ളൈ ഓവർ ഡിസൈൻ പ്രകാരം പിയർ, പിയർ ക്യാപ്, ഗർഡർ, ഡക്ക് സ്ലാബ് എന്നിവയുടെ കോൺക്രീറ്റ് മിക്സ് എം35(35എൻ/എം.എം സ്വകയർ) ആണ്. എന്നാൽ കോർ കട്ടിങ് നടത്തി ഉറപ്പ് പരിശോദിച്ചപ്പോൾ എം22(22എൻ/എം.എം സ്വകയർ) ആണെന്നാണ് കണ്ടെത്തിയത്. ഗിർഡറുകളുടെ വ്യതിയാനം അനുവദനീയമായതിൽ കൂടുതലാണ്. കണ്ടെത്തിയ വിള്ളലുകളുടെ അളവും അനുവദനീയമായതിൽ കൂടുതലാണ്. 0.22എം.എം ആണ് അനുവദനീയമായ വിള്ളലുകളുടെ അളവ്. എന്നാൽ പാലത്തിൽ കണ്ടെത്തിയിരിക്കുന്ന വിള്ളലുകളുടെ വ്യാപ്തി 0.35 എം.എം ആണ്. ഇങ്ങനെയുണ്ടാവാൻ കാരണം അധികമായുണ്ടാകുന്ന ഡിഫ്ളക്ഷൻ മൂലവും റീ ഇൻഫോഴ്സ്മെന്റിന്റെ കുറവും കോൺക്രീറ്റിന്റെ ഗുണമെന്മ കുറഞ്ഞതുമാണ്. സ്ട്രക്ച്ചറൽ ഡിസൈനിലുണ്ടായ പാളീച്ചയും ഗുണമേന്മയുടെ കുറവുമാണ് ഡിർഡറുകളിൽ ഉണ്ടാകുന്ന അപകടാവസ്ഥയ്ക്ക കാരണം. ലോ വിസ്‌കസ് എപോക്സ് റെസീൻ ഉപയോഗിച്ചുള്ള ഗ്രൗട്ടിങ്ങും കാർബൺ ഫൈബർ ഫാബ്രിക്കും വിനൈൽ എസ്റ്റർ റെസീനും ഉപയോഗിച്ചുള്ള ബലപ്പെടുത്തലുമാണ് കണ്ടെത്തിയിരിക്കുന്നത്.
25-Jun-2019
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ