ആന്തൂര്‍ അടക്കം 1200 തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലായി കെട്ടിക്കിടകക്കുന്നത് 2728 ഫയലുകൾ; കൂടുതലും യു ഡി എഫ് ഭരിക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ

ആന്തൂര്‍ അടക്കം കേരളത്തിലെ 1200 തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ മാത്രം 2728 കെട്ടിടങ്ങള്‍ക്ക് അനധികൃത നിര്‍മാണമെന്നുള്ള കാരണം ചൂണ്ടിക്കാട്ടി ഉടമസ്ഥാവകാശ രേഖ നിഷേധിച്ചിട്ടുള്ളതായി രേഖകൾ. ഇതിൽ കൂടുതലും യു ഡി എഫ് ഭരിക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ ആണ് എന്നതാണ് വിവരാവകാശം ലഭിച്ച മറുപടികൾ സൂചിപ്പിക്കുന്നത്. ഇതിൽ അനധികൃത നിര്‍മാണം പൊളിച്ചുനീക്കാനായി പലര്‍ക്കും നോട്ടീസ് നല്‍കിയിരിക്കയാണ്. മഴവെള്ള സംഭരണത്തിനായി മഴക്കുഴി നിര്‍മിക്കാത്തതുകൊണ്ട് ഉടമസ്ഥാവകാശ രേഖ നിഷേധിച്ചിരിക്കുന്ന വീടുകളും ഇക്കൂട്ടത്തിലുണ്ട് എന്നാണു ലഭിക്കുന്ന വിവരം.

ആന്തൂരിലെ ഓഡിറ്റോറിയത്തിന്റെ ഉടമസ്ഥാവകാശ രേഖയ്ക്കായി സാജന്റെ ഭാര്യാപിതാവ് (ഭാര്യാപിതാവിന്റെ പേരിലാണ് ഓഡിറ്റോറിയം) അപാകങ്ങള്‍ പരിഹരിച്ച കംപ്ലീഷന്‍ പ്ലാന്‍ നഗരസഭയില്‍ സമര്‍പ്പിച്ചത് മെയ് 24 നാണ്. എന്നാൽ യു ഡി എഫ് ഭരിക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ 1816 കംപ്ലീഷന്‍ പ്ലാനുകള്‍ ഏപ്രില്‍ മാസത്തിലും അതിന് മുന്നേയുമായി സെക്രട്ടറിക്ക് മുന്നില്‍ ഉടമസ്ഥാവകാശ രേഖയ്ക്കായി സമര്‍പ്പിച്ചിട്ടുള്ളതാണ്. എന്നാൽ ഇതിൽ ഭരണസമിതി ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല.

മെയ് 24ന് ആന്തൂര്‍ നഗരസഭയ്ക്ക മുന്നില്‍ സമര്‍പ്പിച്ച കംപ്ലീഷന്‍ പ്ലാനില്‍ ഉടമസ്ഥാവകാശ രേഖ നല്‍കാത്തത് കാലവിളംബമാണെന്ന് പറയുന്ന രമേശ് ചെന്നിത്തല എന്തുകൊണ്ട് യു ഡി എഫ് ഭരിക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ സമർപ്പിക്കപ്പെട്ട 1816 കംപ്ലീഷന്‍ പ്ലാനുകളിൽ മേൽ നടപടിയെടുക്കാത്ത അധ്യക്ഷന്‍മാരോട് രാജിവെക്കാന്‍ ആവശ്യപ്പെടുന്നില്ല എന്നാണു ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചോദ്യം ഉയരുന്നത്.

25-Jun-2019