കേരളത്തിന‌് വൈറോളജി ഇൻസ‌്റ്റിറ്റ്യൂട്ട‌് ഇല്ല: കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാർ ചൗബേ

കേരളത്തിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വിനികുമാർ ചൗബേ. മൂന്നുവർഷമായി പക്ഷിപ്പനി ബാധിച്ച് കേരളത്തിൽ മരണം റിപ്പോർട്ട‌് ചെയ്യപ്പെട്ടിട്ടില്ലെന്ന് മറ്റൊരു ചോദ്യത്തിന‌് മറുപടിയായി മന്ത്രി ലോക‌്സഭയെ അറിയിച്ചു.

എച്ച് വൺ എൻ വൺ വൈറസ് ബാധയെത്തുടർന്ന് രാജ്യത്ത് 1076 പേർ മരിച്ചിട്ടുണ്ടെന്നും 22 മരണം കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ 593 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേന്ദ്ര വൈറൽ ഗവേഷണ- പരിശോധന ലബോറട്ടറി കോഴിക്കോട് മെഡിക്കൽ കോളേജിനും സംസ്ഥാനതല എൻഐവി ഫീൽഡ് യൂണിറ്റ് ആലപ്പുഴ, തിരുവനന്തപുരം, തൃശൂർ മെഡിക്കൽ കോളേജുകൾക്കും അനുവദിച്ചതായും മന്ത്രി അറിയിച്ചു.

29-Jun-2019