ആത്മഹത്യ ചെയ്ത സാജന്റെ ഓഡിറ്റോറിയത്തില്‍ ഇപ്പോഴും ചട്ടലംഘനം ഉണ്ടെന്ന് റിപ്പോര്‍ട്ട്
അഡ്മിൻ
ആന്തൂരില്‍ ജീവനൊടുക്കിയ പ്രവാസി വ്യവസായി സാജന്റെ കെട്ടിടത്തില്‍ ഇപ്പോഴും ചട്ടലംഘനം ഉണ്ടെന്ന് റിപ്പോര്‍ട്ട്. ചീഫ് ടൗണ്‍ പ്ലാനര്‍ തദ്ദേശ സ്വയംഭരണ മന്ത്രിക്ക് കൈമാറിയ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്.
* തുറസ്സായിടേണ്ട സ്ഥലത്ത് വാട്ടർ ടാങ്ക് നിർമിച്ചു.
* ബാൽക്കണി പ്ലാനിൽ പറഞ്ഞതിലുമധികം സ്ഥലത്താണ്, ബാൽക്കണിയിൽ ഉപയോഗിക്കുന്ന സ്ഥലത്തിന്റെ അളവ് കുറച്ചാൽ ആ പ്രശ്നം തീർക്കാം.
മറ്റു ന്യൂനതകൾ പരിഹരിക്കുന്നമുറയ്ക്ക് കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി നൽകാമെന്നാണ് റിപ്പോർട്ട്.
കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി ലഭിക്കാത്തതിനെ തുടർന്നാണ് സെന്ററിന്റെ പാർട്ണറായ സാജൻ പാറയിൽ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതേ തുടർന്ന് നഗരസഭാ സെക്രട്ടറി എം.കെ. ഗിരീഷ്, അസി. എൻജിനീയർ കെ. കലേഷ്, ഒന്നാംഗ്രേഡ് ഓവർസിയർമാരായ ടി.എ. അഗസ്റ്റിൻ, ബി. സുധീർ എന്നിവരെ മന്ത്രി നേരിട്ട് സസ്പെൻഡ് ചെയ്തിരുന്നു.