നവകേരളം എന്നാല്‍ നവ കാര്‍ഷിക കേരളമാണ്: മുഖ്യമന്ത്രി
അഡ്മിൻ
നവകേരളം എന്നാല്‍ നവ കാര്‍ഷിക കേരളമായാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേരള കര്‍ഷക സംഘം ആഭിമുഖ്യത്തില്‍ കാര്‍ഷിക സര്‍വകലാശാല ആസ്ഥാനത്ത് സംഘടിപ്പിച്ച യുവ കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
കൃഷിയെ മാറ്റി നിറുത്തി മറ്റൊരു വികസനമില്ല. ഇക്കാര്യത്തില്‍ ഏറ്റവും പ്രധാനം യുവ തലമുറയെ കാര്‍ഷിക രംഗത്തേക്ക് കൊണ്ട് വാരിക എന്നതാണ്. കാര്‍ഷിക ഉല്പാദനം, സംഭരണം, മാര്‍ക്കറ്റിങ് എന്നിവ ശാസ്ത്രീയമായി നടത്താന്‍ യുവതലമുറക്കു കഴിയും. ശാസ്ത്ര, സാങ്കേതിക നേട്ടങ്ങള്‍ നടപ്പാക്കുകയും കൃഷി വ്യാപകമാക്കുകയും ചെയ്താല്‍ കാര്‍ഷികവൃത്തി ആദായകരമാകും. സംസ്ഥാനത്ത് നെല്‍കൃഷി മൂന്നു ലക്ഷം ഹെക്ടറിലേക്ക് വ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള കര്‍ഷക സംഘം ആഭിമുഖ്യത്തില്‍ കാര്‍ഷിക സര്‍വകലാശാല ആസ്ഥാനത്ത് സംഘടിപ്പിച്ച യുവ കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. ഇയ്യിടെ നെതര്‍ലാന്റസ് സന്ദര്‍ശിച്ചപ്പോള്‍ ജനം കൃഷി നടത്തി വന്‍ സമ്പാദ്യമുണ്ടാക്കുന്നുവെന്ന് ബോധ്യപ്പെട്ടു. പച്ചക്കറി, പൂ കൃഷി തുടങ്ങിയവയില്‍ അവര്‍ മുന്‍പന്തിയിലാണ്. ഏറ്റവും കൂടുതല്‍ പൂക്കള്‍ കയറ്റി അയക്കുകയും ചെയ്യുന്നു. പ്രത്യേക ഊഷ്മാവ് ക്രമീകരിക്കുന്ന കാര്‍ഷിക ഗ്രീന്‍ഹൗസുകള്‍ അവിടെ വ്യാപകമാണ്. ഗ്രീന്ഹൗഹസുകള് കാര്‍ഷിക ഉല്പാദന മികവിന് അവര്‍ പ്രയോജനപ്പെടുത്തുന്നു. അവര്‍ക്കിതൊക്കെ കഴിഞ്ഞാല്‍ നമുക്കും കഴിയണം. എന്തും വിളയുന്ന മണ്ണാണ് കേരളത്തിലേതെന്നും മുഖ്യമന്ത്രി പറഞ്ഞു.