കേരളം ജലക്ഷാമത്തിലേക്ക്; മഴ പെയ്തില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും
അഡ്മിൻ
സംസ്ഥാനത്തെ അണക്കെട്ടുകളിൽ സംഭരണ ശേഷിയുടെ പകുതി വെള്ളം മാത്രമേ ഇപ്പോഴുള്ളൂ എന്ന് ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. ഒന്നര ആഴ്ചത്തെ ആവശ്യത്തിനായുള്ള വെള്ളം മാത്രമേ ഇപ്പോൾ അണക്കെട്ടുകളിൽ ബാക്കിയുള്ളൂ വെന്നും, ഇനിയും മഴ ലഭിക്കാതെ വന്നാല്‍ വൈദ്യുതി ഉത്പാദനം അടക്കമുള്ള കാര്യങ്ങളിൽ നിയന്ത്രണം വേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു.
രാജ്യത്ത് മണ്‍സൂണ്‍ സാധാരണ രീതിയില്‍ ലഭിക്കാത്തതാണ് ജലക്ഷാമത്തിന് കാരണം. ജൂണിൽ ലഭിക്കേണ്ട മഴയിൽ 33 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം കേരളം മഹാപ്രളയം നേരിട്ടപ്പോള്‍ സംസ്ഥാനത്തെ മിക്ക ഡാമുകളും നിറഞ്ഞുകവിഞ്ഞിരുന്നു. ജലസംഭരണികളിലെല്ലാം നിറഞ്ഞുകവിഞ്ഞതോടെ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം ഒഴുക്കി കളയേണ്ട അവസ്ഥ വന്നു.