നിയമസഭയിൽ ബിജെപി-ലീഗ് സഖ്യം; സഭയില്‍ ബി.ജെ.പിക്ക് അനുവദിച്ച സമയം ഓ രാജഗോപാൽ മുസ്ലീം ലീഗിന് നല്‍കി
അഡ്മിൻ
കേരളം നിയമസഭയിൽ മുസ്ലിം ലീഗ്-ബിജെപി സഖ്യം. ധന വിനിയോഗ ബില്ലിന്റെ ചർച്ചയ്ക്കിടെ എൻ ഡി എക്കു അനുവദിച്ച സമയം മുസ്ലിം ലീഗിന് നൽകണമെന്ന് എൻ ഡി എയുടെ എം എൽ എയായ പി സി ജോർജ് നിയമസഭാ സെക്രട്ടേറിയറ്റിന് രേഖാമൂലം എഴുതി നൽകി. സഭാ നേതാവായ ഓ.രാജഗോപാലുമായി ആലോച ശേഷമായിരുന്നു പി സി ജോർജ് കത്ത് നൽകിയത്. ഇത് പ്രകാരം ഓ രാജഗോപാലിന്റെയും പി സി ജോർജിന്റെയും ഓരോ മിനിറ്റ് സമയം മുസ്ലിം ലീഗ് എം എൽ എയായ ഷംസുദീന് നല്‍കി.
ധന വിനിയോഗ ബില്ലിന്റെ ചർച്ചയ്ക്കിടെയാണ് നിയമസഭയിലെ അസാധാരണ സംഭവം നടന്നത്. മുസ്ലീം ലീഗ്-ബി.ജെ.പി പരോക്ഷ സഹകരണത്തിനെതിരെ വിമര്‍ശനവുമായി ഭരണകക്ഷി രംഗത്ത് വന്നു. ബി.ജെ.പിയുടെ വോട്ട് വാങ്ങി ജയിച്ചവര്‍ സഭയില്‍ അവരുടെ സമയവും ചോദിച്ച് വാങ്ങുന്നുവെന്നും ടി.വി രാജേഷ് എം.എല്‍.എ വിമര്‍ശിച്ചു. പ്രകടമായി അകലം പാലിക്കുമ്പോഴും അന്തര്‍ധാര സജീവമാണെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു. പി.ടി തോമസും ഒ. രാജഗോപാലും പലപ്പോഴും ഒരുമിച്ചാണ് വോക്കൗട്ട് നടത്തുന്നത്. അതിന്റെ തുടര്‍ച്ചയാണോ സമയം അനുവദിച്ചതെന്ന് എം സ്വരാജ് ചോദിച്ചു.
എന്നാൽ മറ്റു വ്യഖ്യാനങ്ങൾ വേണ്ടെന്നും സൗഹാർദത്തിന്റെ അടിസ്ഥാനത്തിലാണ് സമയം കിട്ടിയതെന്നായിരിന്നു ഷംസുദ്ദീന്റെ വിശദീകരണം. എന്‍.ഡി.എ അംഗങ്ങളുടെ സമയം വാങ്ങിയതില്‍ മുസ്ലീം ലീഗിനുള്ളിലും അമര്‍ഷമുണ്ടെന്നാണ് സൂചന.