നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണം: എ​സ്ഐ ഉ​ൾ​പ്പെ​ടെ ര​ണ്ട് പോ​ലീ​സു​കാ​ർ അ​റ​സ്റ്റി​ൽ

പീരുമേട്ടിൽ പൊലീസ് കസ്റ്റഡിയിൽ രാജ്കുമാർ മരിച്ച സംഭവത്തിൽ രണ്ട് പൊലീസുകാരെ ക്രൈം ബ്രാഞ്ച് അന്വേഷണ സഘം അറസ്റ്റ് ചെയ്തു. എസ്.ഐ സാബു, സി.പി.ഒ സജീവ് ആന്റണി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ ഇ​രു​വ​ർ​ക്കു​മെ​തി​രെ വ​കു​പ്പ് ത​ല ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു.

12ന് കസ്റ്റഡിയിലെടുത്ത ശേഷം നാല് ദിവസത്തോളം രാജ്കുമാറിനെ ഉറങ്ങാൻ പോലും അനുവദിക്കാതെ ആയിരുന്നു പീഡനം. മദ്യലഹരിയിലായിരുന്ന ഉദ്യാേഗസ്ഥർ സ്റ്റേഷന് പുറത്തെ തോട്ടത്തിൽ നിന്നുള്ള കാന്താരി മുളക് രാജ്കുമാറിന്റെ സ്വകാര്യ ഭാഗങ്ങളിൽ തേച്ചെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിനിടെ തെറ്റായ വിവരങ്ങൾ നൽകിയതാണ് പൊലീസുകാരെ പ്രകോപിപ്പിച്ചത്. ആരോപണ വിധേയരായ പൊലീസുകാരുടെ മൊഴിയെടുത്തപ്പോഴാണ് മൂന്നാംമുറയുടെ വിവരങ്ങൾ ലഭിച്ചത്.

രാ​ജ്കു​മാ​റി​ന് മ​ർ​ദ​മേ​റ്റി​രു​ന്ന​താ​യാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ഇ​യാ​ളു​ടെ ഇ​രു​കാ​ലു​ക​ളു​ടെ​യും മു​ട്ടി​നു​താ​ഴെ 32 മു​റി​വു​ക​ൾ കാ​ണ​പ്പെ​ട്ടി​രു​ന്നു. കാ​ൽ​വെ​ള്ള ത​ക​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഇ​ട​തു​കാ​ലി​ന്‍റെ​യും കാ​ൽ​വി​ര​ലു​ക​ളു​ടെ​യും അ​സ്ഥി​ക​ൾ പൊ​ട്ടി​യി​രു​ന്നു. ര​ണ്ടു കാ​ലു​ക​ളു​ടെ​യും തു​ട​യി​ലെ പേ​ശി​ക​ൾ വി​ട്ടു​മാ​റി​യി​രു​ന്ന​താ​യും പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

03-Jul-2019