പ്രിയപ്പെട്ട നിഷ ടീച്ചര്‍ക്ക് ശ്രേയ എഴുതുന്ന രാജിക്കത്ത്... വലിയ ലോകത്ത് ചെറിയ കുറിപ്പിലൂടെ ശ്രദ്ധിക്കപ്പെട്ട ആ മിടുക്കിയെ കണ്ടെത്തി

ഈ അടുത്ത ദിവസങ്ങളില്‍ സോഷ്യല്‍മീഡിയ ഏറെ ചര്‍ച്ച ചെയ്ത ക്ലാസ് ലീഡറുടെ രാജിക്കത്തിന്റെ ഉടമയായ ആ കൊച്ചു മിടുക്കിയെ ഒടുവില്‍ കണ്ടെത്തി. ശ്രേയ എസ് എന്ന് പേരുള്ള, എജെജെഎംജിജിഎച്ച്എസ്എസ് തലയോലപ്പറമ്പില്‍ ആറ് ബി ക്ലാസില്‍പഠിക്കുകയാണ് ആ കൊച്ചു മിടുക്കി.

എ​​സ്. ശ്രേ​​യ ക്ലാ​​സ് ടീ​​ച്ച​​ർ നി​​ഷ​​യ്ക്കു ക​​ഴി​​ഞ്ഞ 25 നായിരുന്നു രാജിക്കത്തു ന​ൽ​കി​യ​ത്. മു​​തി​​ർ​​ന്ന ആ​​ളു​​ക​​ൾ ഉ​ത്ത​ര​വാ​ദി​ത്വ​മേ​റ്റെ​ടു​ത്തു രാ​​ജി സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തു ​പോ​​ലു​​ള്ള ജ​​നാ​​ധി​​പ​​ത്യ​ബോ​​ധം ഈ ​​കു​​ട്ടി പ​​ക​​ർ​​ത്തി​​യ​​തി​​ലെ ആ​​ശ്ച​​ര്യ​​വും കു​​ട്ടി​​യു​​ടെ നി​​ശ്ച​​യ​​ദാ​​ർ​​ഢ്യ​​വും പ​ന്ത്ര​ണ്ടു​കാ​​രി​​യെ ഇ​​തി​​ന​​കം സ്കൂ​​ളി​​ലും നാ​​ട്ടി​​ലും ശ്ര​​ദ്ധേ​​യ​​യാ​​ക്കി.

ശ്രേയയുടെ അ​നു​വാ​ദ​ത്തോ​ടെ ടീ​ച്ച​ർ ത​ന്നെ​യാ​ണ് ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ കു​റി​പ്പി​നൊ​പ്പം ഈ ​രാ​ജി​ക്ക​ത്ത് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. കു​ഞ്ഞു ലീ​ഡ​റു​ടെ നി​ഷ്ക​ള​ങ്ക​മാ​യ രാ​ജി​ക്ക​ത്ത് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം വൈ​റ​ലാ​യി മാ​റി. അ​തോ​ടെ ഈ ​ആ​റാം ക്ലാ​സു​കാ​രി​യെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​യി​രു​ന്നു പ​ല​രും.

താന്‍ വഹിച്ച ഒരു പ്രധാന ചുമതലയില്‍ നിന്നും ഒഴിയുമ്പോള്‍ രാജി കത്ത് എഴുതുവാന്‍ തോന്നിച്ച ആ കൊച്ചു മിടുക്കിയുടെ ചിന്തയെ ആണ് സോഷ്യല്‍ മീഡിയയില്‍ എല്ലാവരും പ്രശംസിച്ചത്.

 

കത്തിന്റെ ഉള്ളടക്കം താഴെ വായിക്കാം:

പ്രിയപ്പെട്ട നിഷ ടീച്ചര്‍ക്ക് ശ്രേയ എഴുതുന്ന രാജിക്കത്ത്.

25-06-19
Tuesday

ഞാന്‍ പറയുന്നത് ആരും കേള്‍ക്കുന്നില്ല. അതുകാരണം ഞാന്‍ ലീഡര്‍ സ്ഥാനത്തില്‍ നിന്ന് രാജി വയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ബൈ
ശ്രേയ എസ്

03-Jul-2019