കെ.പി.സി.സി. 1000 വീടുകൾ നിർമ്മിക്കില്ല; പക്ഷെ അതിനു വേണ്ടി ജനങ്ങളിൽ നിന്നും പിരിച്ച പണം എവിടെ?
അഡ്മിൻ
പ്രളയത്തില്‍ വീടുനഷ്ടപ്പെട്ടവര്‍ക്ക് ആയിരം വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന പ്രഖ്യാപനത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്മാറിയതോടെ അതിനു വേണ്ടി പിരിച്ച പണം എവിടെപ്പോയി എന്ന ചോദ്യം ഉയരുകയാണ്. പ്രളയശേഷം 1000 വീടുകൾ നിർമ്മിച്ച് നൽകാൻ വേണ്ടിയാണ് എന്ന് പറഞ്ഞു മുതിർന്ന കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം പണപ്പിരിവ് നടന്നിരുന്നു. ഈ ഫണ്ടിന് എന്ത് സംഭവിച്ചു എന്നാണു ഇപ്പോൾ എല്ലാവരും ചോദിക്കുന്നത്.
ആയിരം വീടുകള്‍ നിര്‍മിക്കുക പ്രായോഗികമല്ല, പകരം അഞ്ഞൂറുവീടെങ്കിലും പൂര്‍ത്തിയാക്കാനാണ് കെ.പി.സി.സിയുടെ ശ്രമം എന്ന് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറയുമ്പോഴും പദ്ധതി പൂർണ്ണമായും ഉപേക്ഷിച്ചു എന്ന് തന്നെയാണ് നേതാക്കൾ പറയുന്നത്. എന്നാൽ എത്ര വീടുകള്‍ പൂര്‍ത്തിയായെന്നോ, എത്ര എണ്ണത്തിന്റെ പണി നടക്കുന്നുവെന്നോ, അതിനു എത്ര പണം ചിലവായി എന്നോ ആർക്കും അറിയില്ല.
പ്രളയദുരന്തത്തില്‍ വീടുകള്‍ നഷ്ടമായ ആയിരം പേര്‍ക്ക് അഞ്ചുലക്ഷം രൂപ ചെലവില്‍ പുതിയ വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്നായിരുന്നു കെ.പി.സി.സി. പ്രസിഡന്റായിരുന്ന എം.എം.ഹസനായിരുന്നു പ്രഖ്യാപിച്ചത്. സംസ്ഥാനസര്‍ക്കാരിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പരാജയമാണെന്ന് ആരോപിച്ചായിരുന്നു തീരുമാനം. ആദ്യത്തെ ആവേശം കെട്ടടങ്ങിയതോടെ വീടുപണികള്‍ പാതിവഴിയിലായി. പിരിച്ച പണവുമായി ബന്ധപ്പെട്ടു കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഇടനല്‍കാതിരിക്കാനാണ് പിന്മാറ്റം പരസ്യമായി പ്രഖ്യാപിച്ചത് എന്നും സൂചനയുണ്ട്.