പാലാരിവട്ടം മേൽപ്പാലം അഴിമതി: മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ഒന്നാം പ്രതിയാകും
അഡ്മിൻ
പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിൽ അഴിമതി നടന്നിട്ടുണ്ട് എന്ന് തെളിഞ്ഞതോടെ അന്വേഷണം ഉമ്മൻ ചാണ്ടി മന്ത്രിസഭയിലേക്ക് നീളുന്നു. യുഡിഎഫ‌് മന്ത്രിസഭയിലെ പൊതുമരാമത്ത‌് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞാണ‌് പ്രത്യേക അനുമതി നേടി പാലം നിർമാണത്തിന‌് ചുക്കാൻ പിടിച്ചത‌്. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ടായിരുന്നു ഇബ്രാഹിം കുഞ്ഞു പാലത്തിനു നിർമ്മാണ അനുമതി നൽകിയത് എന്നാണു പ്രാഥമിക വിവരം.
മേൽപ്പാലത്തിന്റെ നിർണ്ണമത്തിനു ഇതുവരെ 41.27 കോടി രൂപയാണ‌് സർക്കാർ ചിലവഴിച്ചത്. എന്നാൽ ഉത്‌ഘാടനം കഴിഞ്ഞു രണ്ടു വര്ഷമായപ്പോൾ തന്നെ പാലത്തിനു ബലക്ഷയം സംഭവിക്കുകയും, വീണ്ടും പാലം ഗതാഗതത്തിനു തുറന്നു കൊടുക്കണമെങ്കിൽ 18.71 കോടി രൂപ വീണ്ടും ചിലഴിക്കണമെന്നുമാണ് വിദഗ്ധസമിതിയുടെ കണ്ടെത്തൽ. ഇതാണ് അന്വേഷണം ഊർജിതമാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു നിർമ്മിച്ച മറ്റു പാലങ്ങളെ കുറിച്ചും സമാതര അന്വേഷണം സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് കൂടെ ലഭിച്ച ശേഷമാകും ഉമ്മൻ ചാണ്ടിയെ പ്രതിയാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂ.