കെ.ടി ജലീലിനെതിരെയുള്ള ആരോപണം രാഷ്ട്രീയം മാത്രം; പി കെ ഫിറോസിന് ഹൈക്കോടതിയുടെ വിമർശനം

ന്യൂനപക്ഷ ക്ഷേമ കോർപ്പറഷേനിൽ മന്ത്രി കെ ടി ജലീൽ ബന്ധു നിയമനം നടത്തിയെന്ന പി കെ ഫിറോസിന്റെ ആരോപണം രാഷ്ട്രീയം മാത്രമെന്ന് ഹൈക്കോടതി. ഫിറോസ് നൽകിയ പരാതിയിൽ അഴിമതി നിരോധന നിയമപ്രക്രാരം കേസെടുക്കാനുള്ള കഴമ്പില്ലെന്നു വിജിലൻസും കോടതിയെ അറിയിച്ചു. പരാതിയിൽ കഴമ്പില്ലെന്ന് വിജിലൻസ് പറയുകയാണെങ്കിൽ ഉടൻ ഹൈക്കോടതിയിലേക്ക് ഓടി വരികയാണോ ഫിറോസ് ചെയ്യേണ്ടതെന്നും കോടതി ചോദിച്ചു.

നേരത്തെയും ഈ കേസിൽ ഫിറോസിനെ ഹൈക്കോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല കോടതിയെന്നും, കോടതിയെ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും ഫിറോസിന് ജഡ്‌ജി മുന്നറിയിപ്പ് നല്‍കിയിരുന്നു. മാത്രമല്ല രേഖകളില്ലാതെയാണോ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നതെന്നും ഫിറോസിനോട് ഹർജി പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു.

നപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്‌തികയില്‍ ബന്ധുവായ ടി കെ അദീബിനെ നിയമിച്ചതിനെതിരെയാണ് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന് ഹൈക്കോടതിയെ സമീപിച്ചത്.

05-Jul-2019