സൈനികന്റെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ബിജെപി കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറിക്കെതിരെ കേസ്
അഡ്മിൻ
സൈനികന്റെ ഭാര്യയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ബിജെപി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറിക്കെതിരെ കേസെടുത്തു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി നെടുമ്പന ഓമനക്കുട്ടനെതിരെയാണ് കുണ്ടറ പൊലീസ് കേസെടുത്തത്. ബലാത്സംഗം, മാനഭംഗം, അന്യായമായി തടഞ്ഞുവയ്ക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
സൈനികന്റെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോഴാണ് ബിജെപി ജനറൽ സെക്രട്ടറിയായിരിക്കെ നെടുമ്പന ഓമനക്കുട്ടൻ തന്നോട് അപമര്യാദയായി പെരുമാറിയതെന്ന് വീട്ടമ്മ മുഖ്യമന്ത്രിക്കും പൊലീസിനും നൽകിയ പരാതിയിൽ പറയുന്നു. 2017 ഫെബ്രുവരിയിലാണ് സംഭവം. സൈനികനും വീട്ടമ്മയും നേരത്തെ ഇതുസംബന്ധിച്ച് ബിജെപി നേതൃത്വത്തിന് പരാതി നൽകിയിരുന്നു.
എന്നാൽ, സംസ്ഥാന–- ജില്ലാ നേതൃത്വം രഹസ്യമാക്കിവച്ചു. ചില ബിജെപി നേതാക്കൾ പരാതി പൂഴ‌്ത്താനും ശ്രമിച്ചു. പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാതായപ്പോൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുകയായിരുന്നു.