ജയ്‌ ശ്രീറാം എന്ന് വിളിച്ചില്ല; അസമിൽ മുസ്ലിം യുവാക്കളെ തല്ലിച്ചതച്ചു

ജയ്‌ ശ്രീറാം വിളിക്കാത്തതിന്‌ മൂന്ന്‌ മുസ്ലിം യുവാക്കളെ തല്ലിച്ചതച്ചു. അസമിലെ ബാർപേട്ട ജില്ലയിലാണ്‌ ജയ്‌ ശ്രീറാം വിളിക്കാത്തതിന്‌ നാലുപേർ ചേർന്ന്‌ യുവാക്കളെ മർദ്ദിച്ച്‌ അവശരാക്കിയത്‌. ഫക്രുദീൻ അലി അഹമ്മദ്‌ മെഡിക്കൽ കോളേജിന്‌ സമീപം വെള്ളിയാഴ്‌ചയാണ്‌ സംഭവം

നാല്‌ ബൈക്കുകളിലെത്തിയ അക്രമികളാണ്‌ യുവാക്കളെ മർദ്ദിച്ചത്‌. പ്രദേശത്തെ മെഡിക്കൽ സ്‌റ്റോറിൽ എത്തിയ ഇവർ ജീവനക്കാരൻ റാഖിബുൽ ഹക്കിനെയാണ്‌ ആദ്യം മർദ്ദിച്ചത്‌. സമീപത്തെ ചായക്കടയിൽ ജോലിചെയ്യുന്ന കുർബാൻ ഖാനെയും ബുറാൻ അലിയേയും പിന്നീട്‌ ഇവർ മർദ്ദിച്ചു.

യാതൊരു പ്രകോപനവുമില്ലാതെയാണ്‌ ഇവർ ജയ്‌ ശ്രീറാം വിളിക്കണമെന്ന്‌ പറഞ്ഞ്‌ എല്ലാവരേയും മർദ്ദിച്ചതെന്ന്‌ ബാർപേട്ട വെസ്‌റ്റ്‌ ട്രേഡേഴ്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ ജാക്കിർ ഹുസൈൻ പറഞ്ഞു. ജാക്കിറിനെയും അക്രമികൾ മർദ്ദിച്ചിരുന്നു.

07-Jul-2019