കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2000 കോടി രൂപക്ക് ഇബ്രാഹിം കുഞ്ഞ് പാലങ്ങൾ പണിതപ്പോൾ കൈക്കൂലിയായി തട്ടിയെടുത്തത് കോടികൾ
അഡ്മിൻ
പാലാരിവട്ടം അഴിമതിക്ക് പിന്നാലെ ഇബ്രാഹിം കുഞ്ഞിന്റെ മറ്റു അഴിമതികളും പുറത്ത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു പൊതുമരാമത്തു വകുപ്പ് 2000 കോടി രൂപ ചിലവാക്കി 254 പാലങ്ങളാണ് കേരളത്തിൽ പണിതത്. ഇതിൽ പലതിനും ഗുണ നിലവാരമില്ല എന്നും, പല നിർമ്മാണങ്ങളിലും പൊതുമരാമത്തു വകുപ്പ് മന്ത്രി എന്ന നിലയിൽ ഇബ്രാഹിം കുഞ്ഞു അനധികൃതമായി ഇടപെട്ടു കോടികൾ കൈക്കൂലിയായി തട്ടിയെടുത്തുവെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
ഇതിൽ ഏറ്റവും പ്രധാനം ആലുവ മണപ്പുറം നടപ്പാലം നിർമ്മാണത്തിലെ ക്രമക്കേടാണ്. നിശ്ചിത തുകക്ക് പണിതീർക്കാമെന്ന കരാർ ലഘിച്ചു ആലുവ ശിവരാത്രി മനപ്പുറത്തേക്കു നിർമ്മിച്ച നടപ്പാതക്ക് 12 കോടി രൂപയാണ് അനധികൃതമായി മന്ത്രി അനുവദിച്ചത്. കേവലം 6 കോടിരൂപയായിരുന്നു ഇതിന്റെ ടെൻഡർ തുക. വിദഗ്ധ പരിശോധനയോ രേഖകളുടെ പിൻബലമോ ഇല്ലാതെയാണു 12 കോടി മന്ത്രി ഇടപെട്ടു അനുവദിച്ചത്. ഈ കേസ് ഇപ്പോൾ മൂവാറ്റുപുഴ വിജിലൻസ് കോടതി പരിഗണനയിലാണ്. ഇതിനു പുറമെ കുമ്പളം കായലിൽ 72.54 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കണ്ണങ്ങാട്ട്-വില്ലിങ്ടൺ ഐലന്റ് പാലത്തിന്റെ അഴിമതിയും ഇപ്പോൾ അന്വേഷണത്തിലാണ്. തുറന്നുകൊടുത്ത് ഒന്നരവർഷമായിട്ടും ഉപയോഗിക്കാനും കഴിയാതെ അപകടാവസ്ഥയിലാണ് ഈ പാലവും. ഇതിലും വൈകാതെ കുറ്റപത്രം സമർപ്പിക്കുമെന്നാണ് അറിയുന്നത്.
ഇത് കൂടാതെ ഇബ്രാഹിം കുഞ്ഞ് എറണാകുളം പുറപ്പള്ളിക്കാവ് പാലം നിർമ്മിച്ചതിലും ക്രമക്കേട് നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പദ്ധതിക്കായി നബാർഡ് അനുവദിച്ചതിലും ഇരട്ടിത്തുകയ്ക്കാണ് എറണാകുളം പുറപ്പള്ളിക്കാവ് പാലം നിർമ്മിച്ചതെന്നാണ് റിപ്പോർട്ടുകൾ. 68 കോടി രൂപയ്ക്ക് നിർമ്മിക്കേണ്ടിയിരുന്ന പാലത്തിന് 132 കോടി രൂപയാണ് ചെലവാക്കിയത്.
ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ വകുപ്പിൽ നടന്ന അഴിമതികളെ കുറിച്ച് 2015 മെയ് 28 ൽ തന്നെ വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഈ റിപ്പോർട്ട് പൂഴ്ത്തിവെക്കുകയായിരുന്നു. ബിൽ മാറാനും, പുതിയ എസ്റ്റിമേറ്റിനും, സാധനങ്ങൾ മറിച്ചു വിറ്റുമൊക്കെ അഴിമതി നദിയെന്നായിരുന്നു അന്ന് വിജിലൻസ് കണ്ടെത്തിയത്.
ഓരോ ദിവസവും പുതിയ പുതിയ അഴിമതിയുടെ വിവരങ്ങളാണ് പുറത്തു വരുന്നത്. ഇബ്രാഹിംകുഞ്ഞിനെതിരെ കടുത്ത നടപടികളിലേക്കക് സർക്കാർ കടന്നത് ഈ സാഹചര്യത്തിലാണ്. ഇതോടെ പാലാരിവട്ടം മേൽപാലം അഴിമതി ഉൾപ്പടെ എല്ലാത്തിലും ഇബ്രാഹിം കുഞ്ഞു പ്രതിയാകുമെന്നു ഏറെക്കുറെ ഉറപ്പായി.