ആന്തൂരില്‍ ആന്റിക്ലൈമാക്‌സ്. സാജന്റെ ആത്മഹത്യയുടെ യഥാര്‍ത്ഥ കാരണം തെളിയുന്നു

അന്തൂരിലെ പ്രവാസിയായ സാജന്റെ ആത്മഹത്യയ്ക്ക് കാരണം കുടുംബത്തിനുള്ളിലെ ഉരുള്‍പ്പൊട്ടലുകളാണെന്ന് അന്വേഷക സംഘത്തിന് ബോധ്യപ്പെട്ടതായി സൂചനകള്‍. ആത്മഹത്യ ചെയ്ത പ്രവാസി മലയാളി സാജന്റെ ഡ്രൈവറായ മുസ്ലീം യുവാവിന്റെ ഫോണിലേക്ക് സാജന്റെ ഭാര്യ നിരന്തരം വിളിച്ചതിന്റെ വിശദാംശങ്ങള്‍ വെച്ച് ഡ്രൈവറെ ചോദ്യം ചെയ്തപ്പോഴാണ് ആത്മഹത്യയ്ക്ക് കാരണം കുടുംബത്തിനകത്തെ പ്രശ്‌നങ്ങളാണെന്ന നിഗമനത്തിലേക്ക് അന്വേഷക സംഘം എത്തുന്നത്.

സാജന്റെ മകളുടെ നിര്‍ണായകമായ മൊഴിയാണ് അന്വേഷണത്തിന് വഴിത്തിരിവായി മാറിയത്. ആത്മഹത്യ ചെയ്ത ദിവസം രാത്രി 11.30ന് അച്ഛന്‍ അമ്മയുടെ മുറിയിലേക്ക് പോയി എന്നാണ് കുട്ടി മൊഴി നില്‍കിയത്. ആ സമയത്ത് ഡ്രൈവറുടെ ഫോണിലേക്ക് സാജന്റെ ഭാര്യ വിളിക്കുകയായിരുന്നു എന്ന് മൊബൈല്‍ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിച്ച പോലീസിന് മനസിലാക്കാന്‍ സാധിച്ചു. ആ ദിവസം 27 തവണ ഡ്രൈവറുടെ ഫോണിലേക്ക് സാജന്റെ ഭാര്യ വിളിച്ചിരുന്നു എന്നതും അന്വേഷക സംഘം കണ്ടെത്തി. തുടര്‍ന്നാണ് സാജന്റെ ഡ്രൈവറെ അന്വേഷക സംഘം ചോദ്യം ചെയ്തത്.

പാര്‍ഥാ കണ്‍വെന്‍ഷന്‍ സെന്ററിന് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത വിഷയത്തില്‍ സാജന്‍ ആകുലത പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍, ഡ്രൈവറുടെ ഫോണിലേക്ക് രാത്രി 10 മണിമുതല്‍ 1 മണിവരെ നീളുന്ന ഭാര്യയുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ സാജന്‍ നേരത്തെ ശേഖരിച്ചിരുന്നു. രണ്ടായിരത്തിലേറെ ഫോൺ കോളുകൾ അസമയത്ത് വിളിച്ചത് എന്തിനെന്ന സാജന്റെ ചോദ്യം ഭാര്യയെ ചൊടിപ്പിച്ചിരുന്നു. ഇതിന്റെ പേരിൽ വഴക്കുണ്ടായിരുന്നു എന്നും അന്വേഷക സംഘം മനസിലാക്കിയിട്ടുണ്ട്. സാജന്റെ പേരിലായിരുന്നു ഭാര്യ ഉപയോഗിച്ചിരുന്ന മൊബൈല്‍ സിംകാര്‍ഡ് ഉണ്ടായിരുന്നത്. ഡ്രൈവറുമായി ഭാര്യ അസമയത്ത് ഫോണിൽ സംസാരിക്കുന്ന വിഷയം കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഉടമസ്ഥനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഭാര്യയുടെ അച്ഛനോടും മാനേജന്‍ സജീവനോടും സാജന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇവരാരും തന്നെ പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കി ഇടപെടാന്‍ തയ്യാറാവാത്തത് സാജന് വലിയ മാനസിക വിഷമമുണ്ടാക്കി. 

അന്വേഷക സംഘത്തിന് മുന്നില്‍ സാജന്റെ ഡ്രൈവര്‍ നടത്തിയ നിര്‍ണായക വെളിപ്പെടുത്തലുകളോടെ ആന്തൂര്‍ മുനിസിപ്പാലിറ്റിയേയും സിപിഐ എമ്മിനെയും ഇകഴ്ത്തി കാട്ടാന്‍ മാധ്യമ പ്രവര്‍ത്തകരും യു ഡി എഫും നടത്തിയ ഗൂഡാലോചന കൂടിയാണ് പുറത്തുവരുന്നത്. പാര്‍ഥാ കണ്‍വെന്‍ഷന്‍ സെന്ററിന് ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്ന് മാത്രമല്ല, കാലവിളംബം ഉണ്ടായിട്ടില്ലെന്നും ഫയലുകള്‍ പരിശോധിച്ചപ്പോള്‍ മനസിലായിട്ടുണ്ട്.

സാജന്റെ ആത്മഹത്യ, കണ്‍വെന്‍ഷന്‍ സെന്ററിന് ലൈസന്‍സ് ലഭിക്കാത്തത് കൊണ്ടാണെന്ന് വരുത്തി തീര്‍ക്കാന്‍ സാജന്റെ ഭാര്യ ചില വാര്‍ത്താ ചാനലുകളെ ഉപയോഗിച്ച് നടത്തിയ ശ്രമം പലരിലും അന്നേ സംശയം ഉണര്‍ത്തിയിരുന്നു. നിക്ഷിപ്ത താല്‍പ്പര്യത്തോടെയുള്ള അവരുടെ ആരോപണങ്ങളെ രാഷ്ട്രീയമായ ലക്ഷ്യത്തോടെ ഏറ്റെടുത്ത മാധ്യമങ്ങളും യു ഡി എഫും  അന്വേഷക സംഘത്തിന്റെ കണ്ടെത്തലുകള്‍ പുറത്ത് വരുമ്പോള്‍ പറഞ്ഞതത്രയും വിഴുങ്ങേണ്ട ഗതികേടിലാണുള്ളത്.

12-Jul-2019