ടോൾ പിരിക്കാതെ റോഡ‌് നിർമ്മിക്കാൻ സർക്കാരിന്റെ കൈയിൽ പണമില്ലെന്ന്‌ കേന്ദ്രമന്ത്രി

റോഡ‌് നിർമാണത്തിന‌് ഫണ്ട‌് കണ്ടെത്താൻ ടോൾ ആവശ്യമാണെന്ന‌് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരി. സർക്കാരിന്റെ കൈയിൽ പണമില്ലാത്തതിനാൽ ദേശീയപാതകളിൽ ടോൾ സംവിധാനം തുടരും. ലോക‌്സഭയിൽ ധനാഭ്യർഥന ചർച്ചയ‌്ക്ക‌ുള്ള മറുപടിയിലാണ‌് ടോൾ തുടരുമെന്ന‌് മന്ത്രി വ്യക്തമാക്കിയത‌്.

ദേശീയപാതകളിൽ നൂറു ശതമാനവും ഇലക‌്ട്രോണിക്ക‌് ടോളിങ‌് ഏർപ്പെടുത്തും. അപകട സാധ്യതയേറിയ 786 ‘ബ്ലാക്ക‌് സ‌്പോട്ടുകൾ’ കണ്ടെത്തി. മുന്നൂറിടത്ത‌് തിരുത്തലുകൾ വരുത്തി. അഞ്ചുവർഷ കാലയളവിൽ നാൽപതിനായിരം കിലോമീറ്റർ റോഡ‌് നിർമിച്ചു. അതി‌ന‌് മുമ്പുള്ള അഞ്ചു വർഷത്തെക്കാൾ അറുപത‌് ശതമാനം അധികമാണിത‌്. ഭാരത‌്മാല പദ്ധതിയിൽ 65,000 കിലോമീറ്റർ റോഡ‌് നിർമിക്കുമെന്നും ഗഡ‌്ക്കരി പറഞ്ഞു.

17-Jul-2019