വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ക​ർ​ണാ​ട​ക​യി​ൽ ഒ​രു കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യെ കൂ​ടി കാ​ണാ​താ​യി

ക​ർ​ണാ​ട​ക​യി​ൽ വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ന​ട​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ റി​സോ​ർ​ട്ടി​ൽ താ​മ​സി​പ്പി​ച്ചി​രു​ന്ന കോ​ൺ​ഗ്ര​സ് എം​എ​ൽ​എ ചാ​ടി​പ്പോ​യ​താ​യി റി​പ്പോ​ർ​ട്ട്. കോ​ൺ​ഗ്ര​സ് ക്യാ​ന്പി​ലു​ണ്ടാ​യി​രു​ന്ന ശ്രീ​മ​ന്ത് പാ​ട്ടീ​ലി​നെ​യാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി മു​ത​ൽ കാ​ണാ​താ​യ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ സി​ദ്ധ​രാ​മ​യ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റി​സോ​ർ​ട്ടി​ൽ യോ​ഗം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് എം​എ​ൽ​എ​യെ കാ​ണാ​താ​യ​താ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്ന​ത്. അ​തേ​സ​മ​യം, ഈ ​വാ​ർ​ത്ത കോ​ൺ​ഗ്ര​സ് നി​ഷേ​ധി​ച്ചു. എം​എ​ൽ​എ ആ​ശു​പ​ത്രി​യി​ൽ പോ​യ​താ​ണെ​ന്നാ​ണ് കെ​പി​സി​സി​യു​ടെ വി​ശ​ദീ​ക​ര​ണം.

അതേസമയം മുംബൈയിൽ തുടരുന്ന വിമത എംഎൽഎമാർ ഇന്നത്തെ വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ എച്ച്.ഡി.കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദത്തിൽ തുടരാനാകില്ലെന്നും സർക്കാർ വീഴുമെന്നും ഏറെക്കുറെ ഉറപ്പായി.

18-Jul-2019