സഹപ്രവർത്തകരെ കുത്തിയ കെഎസ്‌യു നേതാവ്‌ അക്രമരാഷ്‌ട്രീയത്തിനെതിരെ നിരാഹാരത്തിൽ

സഹപ്രവർത്തകരെ കത്തിക്ക്‌ കുത്തിയ കെഎസ്‌യു പ്രവർത്തകൻ അക്രമത്തിനെതിരെ അതേ സ്ഥലത്ത്‌ സത്യഗ്രഹ സമരത്തിൽ. രണ്ട്‌ സഹപ്രവർത്തകരെ കുത്തിയ കേസിലെ പ്രതിയായ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ ആണ്‌ തലസ്ഥാനത്ത്‌ അക്രമത്തിനെതിരായ സത്യഗ്രഹം കിടക്കുന്നത്‌.

2017 ഡിസംബറിൽ രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തിയ പടയൊരുക്കം പരിപാടിയുടെ സമാപന സമ്മേളനത്തിന്‌ ശേഷമായിരുന്നു സംഭവം. പരിപാടിയിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ്‌ കെഎസ്‌യു പ്രവർത്തകർ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടിയത്‌.

സംഘർഷം രൂക്ഷമായതോടെ നബീൽ രണ്ട്‌ പ്രവർത്തകരെ കുത്തുകയായിരുന്നു. എംഎൽഎ ഹോസ്റ്റലിനു സമീപം നടന്ന അക്രമത്തിൽ ജില്ലാ സെക്രട്ടറി ആദേഷ്‌, പ്രവർത്തകനായ നജീം എന്നിവർക്കാണ്‌ കുത്തേറ്റത്‌. ഫെ‌യ്സ്ബുക്കിൽ കമന്റിട്ടതിനെച്ചൊല്ലിയുള്ള തർക്കമാണ് അന്ന്‌ അക്രമത്തിൽ കലാശിച്ചത്‌.

അതേ നബീൽ ആണ് എസ്എഫ്ഐ അക്രമത്തിനെതിരെ ഇപ്പോൾ സെക്രട്ടറിയേറ്റിനു മുന്നിൽ സത്യഗ്രഹം നടത്തുന്നത്.

18-Jul-2019