ആര്‍.എസ്.എസ് വേദിയില്‍ വല്‍സന്‍ തില്ലങ്കേരിക്കൊപ്പം ഡി.ജി.പി ജേക്കബ് തോമസ്
അഡ്മിൻ
മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡി.ജി.പി ജേക്കബ് തോമസ് ആര്‍.എസ്.എസ് വേദിയില്‍. കാക്കനാട് ആര്‍.എസ്.എസ് ഐ.ടി മിലൻ സംഘടിപ്പിച്ച ശ്രീ ഗുരുപൂജ ഗുരു ദക്ഷിണ മഹോത്സവ ചടങ്ങിലാണ് ജേക്കബ് തോമസ് പങ്കെടുത്തത്. ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസുകാരുടെ സംഘടനയാണ് ആര്‍.എസ്.എസ് ഐ.ടി മിലാന്‍. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, പാലക്കാട്, കോഴിക്കോട് നഗരങ്ങളിലാണ് ഐ.ടി മിലാന്‍ ശാഖകകളുള്ളത്.
തുടർന്ന് ആര്‍.എസ്.എസ് സംസ്ഥാന വിദ്യാര്‍ഥി കോര്‍ഡിനേറ്റര്‍ വല്‍സന്‍ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങില്‍ ജേക്കബ് തോമസ് അധ്യക്ഷനായിരുന്നു.
സംസ്ഥാനത്തെ സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബര്‍ മുതല്‍ അച്ചടക്ക ലംഘനത്തിന് സസ്പെന്‍ഷനിലാണ്. ഇതിനിടെ ഇദ്ദേഹം ബിജെപിയിൽ ചേർന്നേക്കും എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ തത്കാലം കാത്തിരിക്കാനായിരുന്നു ബിജെപി നൽകിയ നിർദ്ദേശം.