കേരളത്തിന് കൈത്താങ്ങായി ഡി.എം.കെ

തമിഴ്‌നാട് : മഴക്കെടുതിയിലകപ്പെട്ട കേരളത്തിന് കൈത്താങ്ങായി ഡി എം കെ. കേരളത്തിന് വേണ്ട അവശ്യ സാധനങ്ങൾ സമാഹരിക്കാൻ രണ്ടു ദിവസം മുന്നേ ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ ജില്ലാ കമ്മറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റടിസ്ഥാനത്തിൽ ആദ്യഘട്ടമെന്ന നിലയിൽ സമാഹരിച്ച  60 ലോഡ് വസ്തുക്കളാണ് കേരളത്തിലേക്ക് അയക്കുക.

പഠനസാമഗ്രികള്‍, വസ്ത്രം, സാനിറ്ററി നാപ്കിന്‍, ജീവന്‍രക്ഷാ മരുന്നുകള്‍,അരി, പലവ്യഞ്ജനം തുടങ്ങിയവയാണ് ശേഖരിച്ചിരിക്കുന്നത്. പാര്‍ട്ടി ആസ്ഥാനമായ ചെന്നൈ അണ്ണ അറിവാലയത്തില്‍ നടന്ന ചടങ്ങില്‍ എം.കെ സ്റ്റാലിന്‍ കേരള സംസ്ഥാന സെക്രട്ടറി പുതുക്കോട്ടെ മുരുകേശന് ഇന്നലെ സാധനങ്ങൾ കൈമാറി.

14-Aug-2019