മൻമോഹൻ സിങ്ങിന് എതിരാളിയില്ല.

രാജസ്ഥാൻ : രാജ്യസഭയിലേക്ക് മത്സരിക്കുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ സ്ഥാനാർഥിയെ നിർത്തില്ലെന്നു ബി ജെ പി. ബി.ജെ.പി നേതാവും പ്രതിപക്ഷ നേതാവുമായ ഗുലാബ് ചന്ദ് കതാരിയയാണ് ബി ജെ പി സ്ഥാനാർഥിയെ നിർത്താൻ ഉദ്ദീശിക്കുന്നില്ലായെന്നു വ്യക്തമാക്കിയത്. ഇതോടെ മന്‍മോഹന്‍ സിംഗിന്റെ  രാജ്യസഭ പ്രവേശനം ഉറപ്പായി.  

ഏകദേശം 30 വര്‍ഷത്തോളമായി ആസാമില്‍ നിന്നുള്ള രാജ്യസഭ എം.പിയായിരുന്ന മന്‍മോഹന്‍ സിംഗ് ഇത്തവണ രാജസ്ഥാനിൽ നിന്നാണ് മത്സരിക്കുന്നത്. . ആസാമില്‍ നിന്ന് ഇത്തവണ രാജ്യസഭയിലേക്ക് മന്‍മോഹന്‍ സിംഗിനെ അയക്കാനുള്ള അംഗസംഖ്യ കോണ്‍ഗ്രസിനില്ല അതിനാലാണ് രാജസ്ഥാൻ തിരഞ്ഞെടുത്തത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും രാജ്യസഭ എം.പിയുമായിരുന്ന മദന്‍ലാല്‍ സെയ്‌നി അന്തരിച്ചതിനെ തുടര്‍ന്നാണ് രാജസ്ഥാനില്‍ സീറ്റ് ഒഴിവ് വന്നത്.

ഇന്നലെയാണ് മന്‍മോഹന്‍ സിംഗ്   രാജ്യസഭയിലേക്ക് മത്സരിക്കുന്നതിന് വേണ്ടി നാമനിര്‍ദേശ പത്രിക സമർപ്പിച്ചത്.

 

14-Aug-2019