കവളപ്പാറയില്‍നിന്ന് മൂന്നു മൃതദേഹങ്ങൾ കൂടി കണ്ടെത്തി.

കവളപ്പാറ: മലപ്പുറം കവളപ്പാറയില്‍നിന്ന് ഇന്ന് മൂന്നു  മൃതദേഹങ്ങൾ  കൂടി കണ്ടെടുത്തു. ഇതോടെ കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 42 ആയി. ദുരന്തം നടന്നു പത്തു ദിവസം പിന്നിടുമ്പോഴാണ് മൃദദേഹങ്ങൾ കണ്ടെത്തുന്നത്. ഫയര്‍ഫോഴ്‌സിന്റെയും സന്നദ്ധ സംഘടനകളുടെയുംനേതൃത്വത്തിലാണ് തിരച്ചിൽ.


ഇതിനിടയിൽ ജി.പി.ആര്‍ ഉപയോഗിച്ചുള്ള തിരച്ചിലിന് ഇന്ന് രാവിലെ ഹൈദരാബാദ് നാഷനല്‍ ജിയോഫിസിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദഗ്ധ സംഘം സംഭവസ്ഥലത്ത് എത്തിച്ചെർന്നിട്ടുണ്ട്. ആനന്ദ് കെ പാണ്ഡെയുടെ നേതൃത്വത്തില്‍ രണ്ട് ശാസ്ത്രജ്ഞന്‍മാരും ഒരു ടെക്നിക്കല്‍ അസിസ്റ്റന്റും മൂന്ന് ഗവേഷകരും ഉള്‍പ്പെട്ടതാണ് സംഘം. എന്നാൽ പ്രദേശത്ത്  ചെളിയും വെള്ളവും നിറഞ്ഞു കിടക്കുന്നത്  തിരച്ചിലിനു  തടസ്സമാവുന്നുണ്ട്‌.

18-Aug-2019