ജെ.എന്‍.യു പേരുമാറ്റണം.

ന്യൂ ഡൽഹി : ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെ.എന്‍.യു)യുടെ പേര് മാറ്റി നരേന്ദ്ര മോദി യൂണിവേഴ്‌സിറ്റി എന്നാക്കി മാറ്റണമെന്ന് ദല്‍ഹി ബി.ജെ.പി എംപി ഹന്‍സ് രാജ് ഹന്‍സ്. കാശ്മീർ വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ഹാൻസ് രാജ് ഇക്കാര്യം പറഞ്ഞത്. പൂര്‍വികര്‍ ചെയ്തുപൊയ തെറ്റുകള്‍ ഓരോന്നായി തിരുത്തുകയാണ് നമ്മള്‍. ജെ.എന്‍.യു വിന്റെ പേര് മാറ്റി എം.എന്‍.യു എന്നാക്കി മാറ്റണമെന്ന നിര്‍ദ്ദേശം ഞാന്‍ മുന്നോട്ടുവക്കുകയാണ്. മോദിയുടെ പേരിലും ചിലത് ഉണ്ടാവേണ്ടുണ്ട് ഹന്‍സ് രാജ് പറഞ്ഞു. ആയിരത്തി തൊള്ളായിരത്തി അറുപത്തിയൊൻപത്തിൽ സ്ഥാപിതമായ ജെ എൻ യു , വിനു ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയുടെ പേരിടുകയായിരുന്നു.


ഹാൻസ് രാജിന്റെ ഈ പ്രസ്താവനയെ പരിഹസിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി രംഗത്തെത്തി. അടുത്തത് ഇന്ത്യ ഗേറ്റ് ആണോയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

18-Aug-2019