പിരിച്ചുവിട്ടവരുടെ കണക്ക് പുറത്തുവിട്ട് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര.

ബംഗളുരു:  രാജ്യത്തെ ഓട്ടോമൊബൈല്‍ മേഖലയിലെ പ്രതിസന്ധികളെക്കുറിച്ച് വെളിപ്പെടുത്തി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എംഡി പവന്‍ ഗൊണേക. കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ ഇപ്പോൾവരെ 1,500 താല്‍കാലിക ജീവനക്കാരെ പിരിച്ചുവിട്ടതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എംഡി വ്യക്തമാക്കി. മേഖലയില്‍ പ്രതിസന്ധി ഇനിയും തുടരുകയാണെങ്കില്‍ കൂടുതല്‍ പിരിച്ചുവിടലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വരും നാളുകളില്‍ രാജ്യത്തെ ഓട്ടോമൊബൈല്‍ മേഖലയില്‍ അനേകര്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടാകുമെന്നതിന്‍റെ സൂചനകളാണ് ഇതോടെ വ്യക്തമാകുന്നത്. ജൂലൈ മാസത്തില്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ കഴിഞ്ഞ 19 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. 18.71 ശതമാനം ഇടിവാണ് വ്യവസായം രേഖപ്പെടുത്തിയത്. മാരുതി സുസുക്കി ഏകദേശം മൂവായിരം താൽക്കാലിക ജീവനക്കാരെയാണ് പിച്ച് വിട്ടത് . വ്യവസായത്തില്‍ ഇടിവ് ഉണ്ടായപ്പോള്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ധനപരമായ സഹായങ്ങൾ മുമ്പുണ്ടായിരുന്നു . ഇനിയും പ്രതിസന്ധി തുടരുകയാണെങ്കിൽ സർക്കർ സഹമില്ലാതെ പിടിച്ചു നിൽക്കാനാകില്ലന്നും മഹേന്ദ്ര എം ഡി കൂട്ടിച്ചെർത്തു.

രാജ്യത്തിന്റെ സമ്പത് ഘടന താറുമാറായതിന്റെ ലക്ഷണങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഡയമണ്ട് ഇൻഡുസ്ട്രിയും, അടിവസ്ത്ര നിമ്മാണ കമ്പനികളും വൻ നഷ്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നു കമ്പനികൾ തന്നെ തുറന്നു സമ്മതിച്ചതിനു പിന്നാലെയാണ് മഹീന്ദ്രയുടെ വെളിപ്പെടുത്തലുകൾ.

19-Aug-2019