ദില്ലിയിലെ ദളിത് ആരാധനാലയം തകർത്തതിൽ വൻ പ്രതിഷേധം.
അഡ്മിൻ
ന്യൂ ഡൽഹി: ദല്‍ഹിയിലെ രവിദാസ് മന്ദിര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് ദളിതരുടെ പ്രക്ഷോഭം.അഞ്ച് നൂറ്റാണ്ടിലധികമായി ദളിതര്‍ ആരാധിച്ചുവന്നിരുന്ന ദല്‍ഹിയിലെ രവിദാസ് മന്ദിര്‍ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ആഗസ്റ്റ് പത്തിന് ദല്‍ഹി വികസന അതോറിറ്റി തകർത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ആയിരക്കണക്കിന് ദളിതര്‍ തെരുവിലിറങ്ങിയത്. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയവിടങ്ങളില്‍ നിന്നുള്ള പ്രതിഷേധക്കാര്‍ ജയ് ഭീംവിളിച്ചുകൊണ്ടാണ് പ്രതിഷേധ റാലിയിൽ പങ്കെടുത്തത്.ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം സര്‍ക്കാര്‍ ദളിതര്‍ക്കു കൈമാറണമെന്നും ക്ഷേത്രം പുനര്‍നിര്‍മ്മിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്, ദല്‍ഹിയിലെ സാമൂഹ്യ നീതി വകുപ്പ് മന്ത്രി രാജേന്ദ്ര പാല്‍ ഗൗതം തുടങ്ങിയവരും ദളിത് സമുദായത്തില്‍ നിന്നുള്ള ആത്മീയ നേതാക്കളും പ്രക്ഷോഭത്തില്‍ അണിചേര്‍ന്നു.
ദളിത് സമുദായത്തോട് കാട്ടിയ അനീതിയ്‌ക്കെതിരെയാണ് ഈ പോരാട്ടമെന്ന് ല്‍ഹിയിലെ സാമൂഹ്യ നീതി വകുപ്പ് മന്ത്രി രാജേന്ദ്ര പാല്‍ ഗൗതം പറഞ്ഞു. സുപ്രീം കോടതി ഉത്തരവിനെതിരെയല്ല പ്രക്ഷോഭം. ദളിത് സമുദായത്തിന്റെ ഒരു പ്രതിനിധിയെന്ന നിലയിലാണ് താൻ എത്തിയിരിക്കുന്നത് , മന്ത്രിയെന്ന നിലയിലോ രാഷ്ട്രീക്കാരന്‍ എന്ന നിലയിലോ അല്ല. ഞങ്ങള്‍ സുപ്രീം കോടതി ഉത്തരവിനെ ആദരിക്കുന്നു. പക്ഷേ രാജ്യമെമ്പാടുമുള്ള ദളിത് സമുദായത്തിന്റെ ക്ഷേത്രങ്ങളും അംബേദ്കറുടെ പ്രതിമകളും നശിപ്പിക്കപ്പെടുന്നതെന്നതിന് സര്‍ക്കാര്‍ ഞങ്ങള്‍ക്ക് മറുപടി നല്‍കണം.’ അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷേത്രം പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ടു ചിലര്‍ രാംലീല മൈതാനത്ത് അനിശ്ചിതകാല സത്യാഗ്രഹസമരവും ആരംഭിച്ചിട്ടുണ്ട്. പ്രതിഷേധക്കാർക്കെതിരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. എന്നാൽ സംഭവത്തിൽ എ.എ.പിയെ പഴിചാരി ബി.ജെ.പി രംഗത്തെത്തി. എ.എ.പി വിഷയത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്നും, സുപ്രീം കോടതി അനുമതിയോടെ മറ്റൊരിടത്ത് ക്ഷേത്രം നിര്‍മ്മിക്കാമെന്ന് ഞാന്‍ നിര്‍ദേശച്ചിരുന്നുവെന്നും അവര്‍ അതിനോട് യോജിക്കുകയാണെങ്കില്‍ തങ്ങൾ വിഷയം ഡി.ഡി.എയുടെ മുന്നില്‍ കൊണ്ടുമെന്നും ബി.ജെ.പി നേതാവ് വിജയ് ഗോയല്‍ പറഞ്ഞു. അഖില ഭാരതീയ സന്ത് ശിരോമണി ഗുരു രവിദാസ് മന്ദി സംയുക്ത സരക്ഷണ്‍ സമിതിയെന്ന ദളിത് സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം.