അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു.

ന്യൂദല്‍ഹി:മുന്‍ ധനകാര്യമന്ത്രിയും ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് ദല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. 66 വയസായിരുന്നു. രണ്ടുവര്‍ഷമായി അസുഖബാധിതനായിരുന്ന ജെയ്‌റ്റിലി 2018ല്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു കൂടാതെ 2014ല്‍ അദ്ദേഹം അമിതവണ്ണത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.1952 ഡിസംബറില്‍ ഡൽഹിയിൽ ഒരു വക്കീൽ കുടുംബത്തിലാണ് ജനിച്ചത്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് ജെയ്‌റ്റിലി മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. സുപ്രീം കോർട്ടിൽ സീനിയർ അഡ്വക്കേറ്റ് ആയിരുന്ന ജെയ്‌റ്റിലി അഡീഷണൽ സെക്രട്ടറി ജെനെറലായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

1999ല്‍ അദ്ദേഹം ബിജെപി വക്താവായി. 2000ത്തില്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ അംഗമായി.2014ല്‍ ധനകാര്യ മന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനു മുമ്പ് അദ്ദേഹം നോര്‍ത്ത് സോണിലെ ബി.സി.സി.ഐയുടെ വൈസ് പ്രസിഡന്റായിരുന്നു. രാജ്യത്തിനെ സമ്പത് ഘടനയെ തകിടം മറിച്ച നോട്ടുനിരോധനം, ജി.എസ്.ടി തുടങ്ങിയ തീരുമാനങ്ങള്‍ നടപ്പാക്കിയത് ജെയ്റ്റ്‌ലി ധനമന്ത്രിയായിരിക്കുമ്പോഴാണ്.

24-Aug-2019