യൂസഫ് തരിഗാമിയെ കാണാനില്ല.

ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ എം.എല്‍.എയും സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവുമായ യൂസഫ് തരിഗാമിയെ കാൺമാനില്ല. ഇതിനെതിരെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി  സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രനടപടിയ്ക്കു പിന്നാലെ കാശ്മീരിൽ നേതാക്കളെയെല്ലാം വീട്ടുതടങ്കലിൽ ആക്കിയിരുന്നു. ഇക്കൂട്ടത്തിൽ യുസഫ് തരിഗാമിയും ഉൾപ്പെട്ടിരുന്നു. സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം കൂടിയായആയ തരിഗാമിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നു പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

തരിഗാമിയെ സന്ദർശിക്കാനായി ഈമാസം ആദ്യം ശ്രീനഗറിലേക്ക് പോയിരുന്ന യെച്ചൂരിക്ക് അദ്ദേഹത്തെ കാണാനുള്ള അനുമതി നിഷേധിച്ചിരുന്നു. .ഭരണഘടനയുടെ 32ാം അനുച്ഛേദം അനുസരിച്ചാണ് റിട്ട് ഹരജി നല്‍കിയതെന്ന് സി.പി.ഐ.എം അറിയിച്ചു.

24-Aug-2019