മെഹ്ബൂബ മുഫ്തിയെ കാണാന്‍ കുടുംമ്പത്തെഅനുവദിച്ചില്ല.

കാശ്മീർ: കേന്ദ്ര സര്‍ക്കാര്‍ തടവിലാക്കിയ  കാശ്മീർ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ കാണാന്‍ മാതാവ് ഗുല്‍ഷന്‍ മുഫ്തിയ്ക്കും കുടുംന്പത്തിനും അനുമതി നിഷേധിച്ചു. 21 ദിവസമായി അറസ്റ്റിലായവർ എവിടെയെന്നു അവരെക്കുറിച്ചുള്ള വിവരങ്ങളോ അറിയില്ല. വളരെ കുറച്ച് നേരത്തേക്ക് അമ്മയെ കാണാനാണ് പൊലീസിനോട് അനുമതി ചോദിച്ചത്. മാതാപിതാക്കളെയും മക്കളെയും കാണാന്‍ അനുവദിച്ചാലെന്താണ്. മെഹ്ബൂബ മുഫ്തിയുടെ മകള്‍ സന ഇല്‍തിജ മുഫ്തി ചോദിച്ചു.

മെഹ്ബൂബ മുഫ്തിയെയും പി.ഡി.പി നേതാക്കളെയും ഒമര്‍ അബ്ദുള്ളയടക്കമുള്ള മറ്റു നേതാക്കളെയും വെവ്വേറെ ഗസ്റ്റ് ഹൗസുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

28-Aug-2019