പി ചിദംബരത്തെ ഇന്ന് റോസ് അവന്യു കോടതിയില്‍ ഹാജരാക്കും.
അഡ്മിൻ
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ ഇന്ന് റോസ് അവന്യു കോടതിയില്‍ ഹാജരാക്കും. ഐഎന്‍എക്‌സ് മീഡിയ കേസില്‍ ചിദംബരം സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയതോടെയാണ് ആഗസ്റ്റ് 21 നു പി ചിദംബരത്തെ സിബിഐ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നാലു ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിടുകയായിരുന്നു. പിന്നീട് 4 ദിവസം കൂടി നീട്ടി നല്‍കി. അങ്ങനെ എട്ടു ദിവസമായി ചിദംബരം സിബിഐ കസ്റ്റഡിയിലാണ്.
കേസില്‍ ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ മുന്‍ ഉത്തരവ് മുന്‍ ഉത്തരവ് അടുത്തവ്യാഴാഴ്ച വരെ നീട്ടിയതായും ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, ജസ്റ്റിസ് ആര്‍ ഭാനുമതി, എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് പ്രസ്താവിച്ചു. ചിദംബരത്തെ കൂട്ട് പ്രതികള്‍ക്കൊപ്പം ചോദ്യം ചെയ്തതായാണ് കിട്ടുന്ന വിവരം. കേസിന്റെ അന്വേഷണ പുരോഗതിയും സിബിഐ ഇന്ന് കോടതിയെ അറിയിക്കും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ സുപ്രീം കോടതി അടുത്ത മാസം അഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.