ഇത്തവണ സഹായം നേരിട്ട്

തിരുവനന്തപുരം: ഇത്തവണ മഴക്കെടുതി ധന സഹായമായ പതിനായിരം രൂപ ശനിയാഴ്ചമുതൽ നേരിട്ട്  അക്കൗണ്ടുകളിലേക്കു എത്തും . മഴക്കെടുതിയിൽ ജീവൻ നഷ്ട്ടപെട്ടവർക്കും , നാശനഷ്ടങ്ങൾ സംഭവിച്ചവർക്കുമുള്ള ആദ്യ ഗഡു ധനസഹായം പതിനായിരം രൂപ അവരവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടെത്തും.അക്കൗണ്ടു വിവരങ്ങൾ ലഭിച്ച അരലക്ഷത്തോളം പേർക്ക് ശനിയാഴ്ച തന്നെ സഹായ ധനം ലഭിച്ചു തുടങ്ങും.

കഴിഞ്ഞ തവണ   കളക്ടർ മുഖാന്തിരം തഹസീൽദാറാണ് പണം നിക്ഷേപിച്ചിരുന്നത്. ഇതിൽ വന്ന കാലതാമസം ഒഴിവാക്കാനാണ് ഇത്തവണ സംസ്ഥാന ട്രഷറിയിൽനിന്നു നേരിട്ട് ആവശ്യക്കാരുടെ അക്കൗണ്ടുകളിലേക്കു. പണമെത്തിക്കുന്നത്. സർക്കാർ ക്യാമ്പുകളിലല്ലാതെ ബന്ധു വീടുകളിലേക്ക് മാറിത്തതാമസിച്ചവരെ കണ്ടെത്തനുള്ള സർവേ ഉടനെത്തന്നെ ആരംഭിക്കും.  ഇവർക്കും ഇത്തവണ ധന സഹായം ലഭിക്കും . 

30-Aug-2019