ബീഫ് വിളമ്പുന്നത് തടയാനെത്തിയവരെ പൊലീസ് തടഞ്ഞു .

ബെര്‍ലിന്‍: ജര്‍മ്മനിയിൽ  കേരള സമാജം സംഘടിപ്പിച്ച ഭക്ഷ്യമേളയില്‍ ബീഫ് വിളമ്പുന്നത് തടയാനെത്തിയവരെ പൊലീസ്  തടഞ്ഞു. ജര്‍മ്മനിയില്‍  ഏത് ഭക്ഷണവും വിളമ്പുന്നതിനും  വിലക്കില്ലെന്ന പറഞ്ഞ പൊലീസ് ഇതിനെതിരെ നിശിതവിമര്‍ശനം നടത്തി. ഹിന്ദു സംസ്‌കാരത്തിന് എതിരാണ് ബീഫ് കഴിക്കുന്നതെന്ന് വാദിച്ച് ഉത്തരേന്ത്യക്കാരായ ഒരുവിഭാഗം പ്രവാസി സംഘമാണ് തടയാനെത്തിയത് , ഇവർക്കെതിരെയാണ്  ജര്‍മ്മന്‍ പൊലീസിന്റെ നടപടി. 

ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇവരെ പിന്തുണച്ച് നിലപാട് എടുത്ത്  ബീഫ് സ്റ്റാള്‍ അടക്കണമെന്ന്  ആവശ്യപ്പെട്ടതോടെ കേരള സമാജം പൊലീസിനെ ബന്ധപ്പെടുകയായായിരുന്നു. ബീഫ് വിളമ്പുന്നത് തടയാന്‍ ഇത് നിങ്ങളുടെ രാജ്യമല്ലെന്നും   മറ്റുള്ളവര്‍ എന്ത് കഴിക്കണമെന്ന് തടയാന്‍ ആര്‍ക്കും അധികാരമില്ലെന്നും പൊലീസ് പറഞ്ഞു. ഇതോടെ തടയാനെത്തിയ ഉത്തരേന്ത്യക്കാര്‍ക്ക് മടങ്ങേണ്ടി വന്നു. നേരത്തെ തീരുമാനിച്ച പോലെ ബീഫും ബ്രെഡും ഭക്ഷ്യമേളയില്‍ വിളമ്പുകയും ചെയ്തു.

02-Sep-2019