എതിർപ്പുമായി യുഎന്‍.

ഗുവാഹത്തി:പത്തോന്പതു ലക്ഷം പേരെ പൗരത്വത്തിന് പുറത്താക്കിയ അസം എന്‍ആര്‍സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥി ഹൈക്കമ്മിഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി.വലിയ ഒരു വിഭാഗം ജനങ്ങളെ ഒരു രാജ്യത്തെയും പൗരത്വമില്ലാത്തവരായി മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് അദ്ദേഹംപറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍ആര്‍സി)യുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതോടെ അസമില്‍ 19,06, 657 ആളുകളുടെ പൗരത്വമാണ് നഷ്ടമായിട്ടുള്ളത്.

2018 ജൂലൈ 30 നാണ് അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചത്. 3.28 കോടി പേര്‍ പൗരത്വത്തിനായി അപേക്ഷിച്ചെങ്കിലും ആദ്യ ഘട്ടത്തില്‍ 41 ലക്ഷം ആളുകള്‍ പട്ടികയ്ക്ക് പുറത്തായിരുന്നു. പിന്നീട് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. ഈ പട്ടികയില്‍ നിന്നാണ് 19.06 ലക്ഷം പേര്‍ പുറത്തായത്.നിലവില്‍ നൂറു ഫോറിനേഴ്‌സ് ട്രൈബ്യൂണലുകള്‍ തുറന്നിട്ടുണ്ട്. നാളെ മുതല്‍ ഇരുനൂറു ട്രിബ്യൂണല്‍ കൂടി തുറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഒഴിവായവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ നാലു മാസം സമയം നല്‍കിയിട്ടുണ്ട്.ട്രൈബ്യൂണലില്‍ പരാജയപ്പെട്ടാലും ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കാന്‍ സാധിക്കുമെന്ന് എന്‍ആര്‍സി കോര്‍ഡിനേറ്റര്‍ പ്രതീക് ഹജേല അറിയിച്ചു. ആറുമാസത്തിനുള്ളില്‍ 19 ലക്ഷംപേരുടെയും അപേക്ഷയില്‍ വിശദമായ പരിശോധനയ്ക്ക് ശേഷം തീരുമാനമെടുക്കും. ഈ റിപ്പോര്‍ട്ട് കൂടി സുപ്രിംകോടതിക്ക് കൈമാറും.ഇപ്പോള്‍ പട്ടികയില്‍ നിന്നും പുറത്തായവര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ 10 മാസത്തെ സാവകാശമാണ് ലഭിക്കുക.  

02-Sep-2019