തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു.
അഡ്മിൻ
ന്യൂദല്‍ഹി: മരട് ഫ്‌ളാറ്റ് ഉടമകൾ നൽകിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. മരടില്‍ ഫ്ളാറ്റ് പൊളിക്കാൻ ഉത്തരവിട്ടുള്ള വിധിക്കെതിരെ ഫ്ളാറ്റ് ഉടമകള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജിയാണ് സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചിരിക്കുന്നത്. ഗോള്‍ഡന്‍ കായലോരം റെസിഡന്റ് അസോസിയേഷനാണു ഹർജി നൽകിയിരിക്കുന്നത്. ഫ്ളാറ്റ് പൊളിക്കണമെന്നാവശ്യപ്പെട്ടുള്ള ഉത്തരവിൽ ഗുരുതര പിഴവുകള്‍ ഉണ്ട് അവ തിരുത്തണം.
സുപ്രീംകോടതി നിര്‍ദേശിച്ച മൂന്നംഗ സമിതിക്ക് തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് പകരം സ്പെഷ്യല്‍ സെക്രട്ടറിയാണ് രൂപം നല്‍കിയത്. കോടതിയുടെ അനുമതിയില്ലാതെയാണ് സമിതിയുടെ ഘടന മാറ്റിയത്. കൂടാതെ മൂന്നംഗ സമിതി വിദഗ്ദ്ധ സമിതിക്ക് രൂപം നല്‍കിയതും കോടതിയുടെ അനുമതിയോടെയല്ല. തുടങ്ങിയ കാര്യങ്ങളാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. തുറന്ന കോടതിയില്‍ ഹര്‍ജി പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ പ്രത്യേക അപേക്ഷയില്‍ ആവധ്യപ്പെട്ടിട്ടുണ്ട്, അഞ്ചംഗ ബെഞ്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.ഹര്‍ജി പരിഗണിക്കുന്നതും ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചായിരിക്കും. ഈ മാസം ഇരുപത്തിനകം ഫ്ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. അഞ്ചുദിവസത്തിനുള്ളില്‍ ഫ്ളാറ്റുകള്‍ ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിത്തുടങ്ങിയിരുന്നു.