നേട്ടവുമായി കൊച്ചി മെട്രോ.

കൊച്ചി: ഈ ഓണക്കാലത്ത് റെക്കോര്‍ഡ് നേട്ടവുമായി കൊച്ചി മെട്രോ. ഓണമായതിനാല്‍ സെപതംബര്‍ പത്ത് , പതിനൊന്ന്, പന്ത്രണ്ട് തീയതികളില്‍ മെട്രോയുടെ അവസാന സർവീസ് സമയം നീട്ടിയിരുന്നു. തൈക്കൂടം, ആലുവ എന്നിവിടങ്ങളിൽനിന്നും രാത്രി പതിനൊന്നുമണിക്കാണ് ഈ ദിവസങ്ങളിൽ അവസാന ട്രെയിൻ പുറപ്പെടുക .

ഇന്നലെ മാത്രം യാത്ര ചെയ്തത് ഒരു ലക്ഷത്തിലധികം ആളുകളാണ്. കൂടാതെ മഹാരാജാസ് മുതല്‍ തൈക്കൂടം വരെ കൊച്ചി മെട്രോയുടെ സര്‍വീസ് ദീര്‍ഘിപ്പിച്ചതും നിരക്കില്‍ ഇളവ് വരുത്തിയതുമാണ് യാത്രക്കാരുടെ എണ്ണം ഇത്രയും വര്‍ധിക്കാന്‍ കാരണം.

13-Sep-2019