ഏറ്റവുമധികം ആളുകളുടെ മാതൃഭാഷ ഹിന്ദിയല്ല.

ന്യൂഡൽഹി: രണ്ടായിരത്തിപ്പതിനൊന്നിലെ സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് മാതൃഭാഷ ഹിന്ദിയായുള്ളവർ ഇരുപത്തിയാറു ശതമാനം മാത്രം. മൊത്തം ജനസംഖ്യയുടെ 43.63 ശതമാനം പേർ മാത്രമാണ് ഹിന്ദി സംസാരിക്കുന്നത്. ജനസംഖ്യയുടെ അന്പത്തിയാറു ശതമാനത്തിലധിം പേരും ഹിന്ദിയോ അതിന്റെ വകഭേദങ്ങളോ സംസാരിക്കാത്തവരാണ്. ഹിന്ദിയുടെ വകദേദങ്ങളിൽ ഭോജ്പുരിയാണ് കൂടുതൽ ആളുകളും സംസാരിക്കുന്നത്. ബീഹാറിലെ ഗ്രാമപ്രദേശങ്ങളിലും ഉത്തര്‍പ്രദേശിലെ വിവിധയിടങ്ങളിലും ഭോജ്പുരി സംസാരിക്കുന്നു.


രാജ്യത്തെ രണ്ടാമത്തെ ഭാഷയായ ബംഗാളി എട്ടു ശതമാനത്തിലേറെ പേര്‍ സംസാരിക്കുന്നു.രാജ്യത്തെ ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയാണ് ഹിന്ദിയെന്നും അതിനാൽ അത് പൊതു ഭാഷയാക്കാമെന്നുമായിരുന്നു അമിത് ഷായുടെ പ്രസ്താവന.

 

16-Sep-2019