മലക്കം മറിഞ്ഞ് അമിത് ഷാ.

ന്യൂ ഡൽഹി: പ്രാദേശിക ഭാഷകള്‍ക്കുമേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് അമിത് ഷാ. ഹിന്ദി പഠിക്കണമെന്നും മാതൃഭാഷയോടൊപ്പം രണ്ടാം ഭാഷയായി പരിഗണിക്കണമെന്നുമുള്ള അഭ്യര്‍ഥന  മാത്രമാണ് നടത്തിയത്. താന്‍ പറയുന്നത് വ്യക്തമായി കേള്‍ക്കണം. അങ്ങനെചെയ്താൽ   നിങ്ങളുടെ ആശയക്കുഴപ്പം തീരും. മറ്റു ഭാഷകള്‍ക്കുമേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ല. മാതൃഭാഷയോടൊപ്പം രണ്ടാം ഭാഷയായി പരിഗണിക്കണമെന്നാണ് താൻ പറഞ്ഞത് ,ഇതില്‍ എന്താണ് കുറ്റകരമായുള്ളതെന്ന് മനസിലാകുന്നില്ല. എല്ലാ ഭാഷകളെയും ശക്തിപ്പെടുത്തണമെന്ന നിലപാടുകാരനാണെന്നും ഗുജറാത്തി സംസാരിക്കുന്ന യാളാണ് താനെന്നും അമിത് ഷാ പറഞ്ഞു.

റാഞ്ചിയില്‍ ഒരു ചടങ്ങിൽപങ്കെടുക്കവെയാണ് അമിത് ഷാ തന്റെ നിലപാട് വ്യക്തമാക്കിയത്. ട്വിറ്ററിലൂടെയാണ് അമിത് ഷാ തന്റെ ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ വാദം അവതരിപ്പിച്ചത്. വിവിധ ഭാഷകളുള്ള രാജ്യമാണ് ഇന്ത്യ . ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രത്യേകതകളുമുണ്ട്. എന്നാല്‍ രാജ്യത്തിനാകെ ഒറ്റ ഭാഷ വേണമെന്നും ആഗോളതലത്തില്‍ വ്യക്തിത്വം നിലനിര്‍ത്തുന്നതിന് അത് അത്യാവശ്യമാണ്. ഏറ്റവുമധികം പേര്‍ സംസാരിക്കുന്നതും മനസിലാകുന്നതുമായ ഭാഷയാണ് ഹിന്ദി, ഇപ്പോള്‍ രാജ്യത്തെ ഏകത്വത്തിലേയ്ക്ക് നയിക്കുന്ന അത്തരമൊരു ഭാഷയുണ്ടെങ്കില്‍ അത് ഹിന്ദിയാണ്. എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ഏകഭാഷാ വാദത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് എല്ലാ കോണുകളില്‍നിന്നും ഉയര്‍ന്നുവന്നത്. ബിജെപിക്കകത്തു നിന്നുപോലും പ്രതിഷേധം ഉയരുകയുണ്ടായി. ഔദ്യോഗിക ഭാഷയ്ക്ക് എല്ലായിടത്തും ഒരേ പദവിയാണെങ്കിലും കര്‍ണ്ണാടകയില്‍ കന്നട തന്നെയാണ് മുഖ്യഭാഷയെന്ന് പറഞ്ഞ് ബിജെപി മുഖ്യമന്ത്രി യെദ്യൂരപ്പയും രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ കര്‍ണാടക സംരക്ഷണ വേദികളുള്‍പ്പെടെയുള്ള സംഘടനകള്‍ കരിദിനാചരണവും നടത്തി

19-Sep-2019