നെഹ്‌റു കുടുംബത്തെ അധിക്ഷേപിച്ച് ബി ജെ പി എം എൽ എ .

 മുസഫര്‍നഗര്‍: നെഹ്‌റു കുടുംബത്തെ അധിക്ഷേപിച്ച് ബി ജെ പി എം എൽ എ .  ബിജെപി എം എൽ എ വിക്രം സിങ് സെയ്‌നിയാണ് വിവാദ പ്രസ്താവനയുമായി വന്നിരിക്കുന്നത്.    ജവഹർലാൽ നെഹ്രു സ്ത്രീലമ്പടൻ, ആ കുടുംബം മുഴുവൻ അത്തരക്കാരാണ്.പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസ നേരുന്നതിനൊപ്പമാണ് സെയ്‌നി നെഹ്രുവിനെ അവഹേളിച്ചത്.

ലോകനേതാക്കളോടൊപ്പം നില്‍ക്കുന്ന മോഡിയുടെ പഴയചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച സെയ്‌നി അതിനു നല്‍കിയ അടിക്കുറിപ്പാണു വിവാദമായത്. ചിത്രത്തില്‍ നോര്‍വേ പ്രധാനമന്ത്രി എര്‍ന സോള്‍ബെര്‍ഗ് മോഡിയെ നോക്കിനില്‍ക്കുകയാണ്. ‘ഭാരത മാതാവിന്റെ മഹത്ത്വം മാത്രമാണു മോദിജി കാണുക. ഭാരതമാതാവിന്റെ മകനെ സ്തുതിക്കുക. സ്ത്രീയേ… തെറ്റായരീതിയില്‍ അദ്ദേഹത്തെ നോക്കരുത്. അദ്ദേഹം മോഡിയാണ്, നെഹ്രുവല്ല’ ചിത്രത്തിനൊപ്പം നല്‍കിയ അടിക്കുറിപ്പില്‍ സെയ്‌നി എഴുതി.ഇതിനെചോദ്യം ചെയ്ത പത്രപ്രവർത്തകരോടാണ് എം എൽ എ നെഹ്രു കുടുംബത്തെ അവഹേളിക്കുന്ന തരത്തിൽ സംസാരിച്ചത്. രാഷ്ട്രീയക്കാരിയായ സ്ത്രീ മോഡിയെ തുറിച്ചു നോക്കിയിരുന്നു. രാജ്യത്തെക്കുറിച്ചല്ലാതെ മോഡിക്ക് ഒന്നുമറിയില്ല. ബ്രിട്ടീഷുകാരുടെ സഹായത്തോടെ രാജ്യത്തെ വിഭജിച്ച നെഹ്രു സ്ട്രീലമ്പടനാണ്,   നെഹ്രുവിന്റെ മുഴുവന്‍ കുടുംബാംഗങ്ങളും ഇത്തരക്കാരാണ് , രാജീവ് ഗാന്ധി ഇറ്റലിയില്‍നിന്നാണു വിവാഹം കഴിച്ചത്. ഇങ്ങനെയാണ് നെഹ്‌റുവിന്റെ മുഴുവന്‍ കുടുംബാംഗങ്ങളെന്നും  സെയ്‌നി പറഞ്ഞു.

19-Sep-2019