സോണിയയ്ക്കും രാഹുലിനുമെതിരെ കേസ്

മുംബൈ: വീര്‍ സവര്‍ക്കറെ അപമാനിച്ചെന്ന പരാതിയിൽ രാഹുലിനും സോണിയയ്ക്കുമെതിരെ കേസ്. ഹിന്ദുത്വ നേതാവ് വീര്‍ സവര്‍ക്കറെ അപമാനിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ മുംബൈയിലെ കോടതി പോലീസിന് നിര്‍ദേശം നല്‍കി. സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത് സവർക്കാരാണ് പരാതിക്കാരൻ. കോണ്‍ഗ്രസ് നേതൃത്വം സവര്‍ക്കറെ രാജ്യദ്രോഹിയെന്ന് വിളിച്ചു എന്നാണ് രഞ്ജിത്തിന്റെ പരാതിയില്‍ പറയുന്നത്.

ബ്രിട്ടീഷ് സര്‍ക്കാരിനോട് സവർക്കർ മാപ്പപേക്ഷിച്ചെന്നും ബ്രിട്ടന്റെ അടിമയായി ശിഷ്ടകാലം കഴിഞ്ഞുകൊള്ളാമെന്നും സോഷ്യൽ  മീഡിയയിൽ പ്രചരിപ്പിച്ചുവെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന സവര്‍ക്കറെ അപമാനിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ഈ പരാമര്‍ശം നടത്തിയത് എന്ന് രഞ്ജിത് പരാതിയിൽപറയുന്നു . ഇതേക്കുറിച്ച് അന്വേഷിക്കാന്‍ മുംബൈയിലെ ശിവാജി പാര്‍ക്ക് പോലീസ് സ്റ്റേഷനാണ് കോടതി നിര്‍ദേശം നല്‍കിയത്.

20-Sep-2019