ഹൂസ്റ്റണ്‍: ഹിറ്റ്‌ലറിന്റെ മുഖത്തിന്റെ ഒരു പകുതിയില്‍ മോദിയുടെ മുഖം ചേര്‍ത്തുള്ള പ്ലക്കാര്‍ഡില്‍ ‘ഹിറ്റലര്‍ ഇന്നും ജീവിച്ചിരിപ്പുണ്ടോ’ എന്ന ചോദ്യമുയർത്തി പ്രതിഷേധക്കാർ. മോദിയുടെ റാലിയ്‌ക്കെതിരെ വൻ പ്രതിഷേധമാണ് ഹൂസ്റ്റണിൽ നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുത്ത റാലിയ്‌ക്കെതിരെ മനുഷ്യാവകാശ സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
‘മോദിയൊരു ഭീകരവാദിയാണ്’, ഗോ ബാക്ക് മോദി തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു പ്രതിഷേധം. മോദിയ്ക്കു പറ്റിയ സ്ഥലമല്ല അമേരിക്ക,ബധിരനും മൂകനുമാണ് മോഡി , അല്ലായിരുന്നെങ്കിൽ താന്‍ എണ്‍പതുലക്ഷം കശ്മീരികളെ കൊന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ഇതിനകം കാണുമായിരുന്നു പ്രതിഷേധക്കാരനായ ഗുര്‍പത്വന്റ് പന്നുന്‍ പറഞ്ഞു. അഞ്ചുവര്‍ഷം മുമ്പ് മോദി അധികാരത്തിലെത്തിയതുമുതല്‍ സാമൂഹ്യ, മത ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വലിയ തോതില്‍ വർധിച്ചുവെന്നു സിഖ്‌സ് ഫോര്‍ ജസ്റ്റിസ് അഭിപ്രായപ്പെട്ടു.