കൊച്ചി: മരട് ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ സർക്കാർ തീരുമാനിച്ചു. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഫ്‌ളാറ്റ് പൊളിക്കുകയല്ലാതെ മറ്റു മാർഗ്ഗമൊന്നുമില്ലെന്നു ചീഫ് സെക്രട്ടറി യോഗത്തെ അറിയിച്ചിരുന്നു. ഫ്‌ളാറ്റുകള്‍ ഒഴിയണമെന്ന നഗരസഭാ നോട്ടീസ് ചോദ്യം ചെയ്ത് ഫ്‌ളാറ്റുടമകള്‍ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. ഫ്ളാറ്റുകളിലെ വൈദ്യുതിയും ഗ്യാസ് കണക്ഷനും വിച്ഛേദിക്കാനുള്ള നടപടികളിലേക്ക് നഗരസഭ നീങ്ങുകയാണെന്നാണ് അറിയാൻ കഴിഞ്ഞത് . ഇത് സംബന്ധിച്ച് കെ.എസ്.ഇ.ബിയ്ക്കും എണ്ണ കമ്പനികള്‍ക്കും നഗരസഭ കത്തുനല്‍കി.
ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിനെത്തുടർന്നു ഫ്ലാറ്റ് പൊളിക്കാൻ സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചിരുന്നു. തുടർന്ന് മരട് നഗരസഭാ സെക്രട്ടറി ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിനെ ഇത് സംബന്ധിച്ച ചുമതലകളേൽപ്പിച്ചു. സമയബന്ധിതമായി പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്, കൂടാതെ ഉടമകളെ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കും. നിയമലംഘനം നടത്തുന്നവര്‍ക്കുള്ള പാഠമാണ് മരട് വിധിയെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.