ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് പറഞ്ഞ സാമ്പത്തിക ഉപദേഷ്ടാക്കളെ മോഡി ഒഴിവാക്കി രതിന്‍ റോയി ഷമിക രവി എന്നിവരെയാണ് മുഴുവന്‍ സമയം ഉപദേഷ്ടാക്കള്‍ എന്ന നിലയില്‍ നിന്ന് തരം താഴ്ത്തിയത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും കരകയറുക പ്രയാസകരമാണെന്നും രതിന്‍ റോയി അഭിപ്രായപ്പെട്ടിരുന്നു, ഘടനാപരമായ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നതെന്നാണ് ഷമിക രവി പറഞ്ഞത്.ജെ പി മോര്‍ഗന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ സജ്ജിദ് ചെനോയിയെയാണ് പുതുതായി സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 26ന് സമിതി പുനഃസംഘടിപ്പിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തു വന്നു .രണ്ടുവര്‍ഷ കാലയളവില്‍ ഉപദേശക സമിതി പുനഃസംഘടിപ്പിക്കുകയായിരുന്നു.
എന്നാൽ ഷമിക രവിയെയും രതിന്‍ റോയിയെയും എന്തുകൊണ്ടാണ് തരംതാഴ്ത്തിയതെന്ന് ഉത്തരവില്‍ പറയുന്നില്ല.വിദേശ സോവറിന്‍ ബോണ്ടുകള്‍ പുറത്തിറക്കാനുള്ള ധനമന്ത്രാലയത്തിന്റെ തീരുമാനത്തെയും പുതുക്കിയ നികുതി ഘടനയ്ക്കുമെതിരെ പ്രതികരിച്ച വ്യക്തിയായിരുന്നു രതിന്‍ റോയി.സമ്പദ്ഘടനയെ ധനമന്ത്രാലയത്തെ മാത്രം ഏല്‍പ്പിക്കുന്നത് ഒരു സ്ഥാപനം അതിന്റെ നടത്തിപ്പ് കണക്കപ്പിള്ളയെ ഏല്‍പ്പിക്കുന്നതിന് തുല്യമാണെന്ന പരിഹസിച്ചയാളാണ് ഷമിക. പാര്‍ട് ടൈം അംഗം അഷിമ ഗോയല്‍, മുഴുവന്‍ സമയ അംഗം ബിബേക് ദെബ്രോയി എന്നിവര്‍ തല്‍സ്ഥാനത്തും ദെബ്രോയി ചെയര്‍മാന്‍ സ്ഥാനത്തും തുടരും.