ഏഷ്യാനെറ് ക്യാമറാമാന് ബി ജെ പിക്കാരുടെ മർദ്ദനം.

കാസർകോട്: മഞ്ചേശ്വരത്ത് സ്ഥാനാർഥി നിർണ്ണയത്തെത്തുടർന്നുണ്ടായ ബി ജെ പി സംഘർഷം ചിത്രീകരിക്കാൻ ശ്രമിച്ച ഏഷ്യാനെറ് ക്യാമറാമാൻ കെ സുനിൽകുമാറിന് ബി ജെ പിക്കാരുടെ മർദ്ദനം. മഞ്ചേശ്വരത്ത് ഹിന്ദു ഐക്യവേദി നേതാവ് രവിശതന്ത്രി കുണ്ടാറിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് നേതാക്കളെ പ്രവർത്തകർ പൂട്ടിയിട്ടു.

സംസഥാന സംഘടനാ ഓർഗനൈസിംഗ് സെക്രട്ടറി എം ഗണേഷ് ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളെയാണ് ഹാളിൽ പൂട്ടിയിട്ടത്. ഇത് ചിത്രീകരിക്കാൻ ശ്രമിച്ചതിനിടയാണ് കെ സുനിൽകുമാറിനു മർദ്ദനമേറ്റത്. കുണ്ടാറിനു വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്നു കുമ്പളം , മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റികൾ അറിയിച്ചു.

30-Sep-2019