സർക്കാരിനെതിരെ വീണ്ടും രഘുറാം രാജന്‍.

ന്യൂ ഡൽഹി:വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തുന്നതു ഗുണകരമല്ലന്നു മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജന്‍. ഇത് നയപരമായ പിഴവുകള്‍ തിരുത്തുന്നതിന് തടസ്സമാവുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. വിമർശകരോട് പിന്മാറാൻ ഗെവേണ്മെന്റ് ഫോൺ വിളിച്ചോ, ട്രോൾ ആർമിയുടെ സഹായത്തോടെ വിമർശക്കരെ ഇല്ലാതാക്കാനോ ശ്രമിച്ചാൽ വിമര്‍ശനത്തിന്റെ തീവ്രത കുറയും , അത് എല്ലാം ശരിയായിയെന്നു സർക്കാരിന് തോന്നാൻ ഇടനൽകും. എന്നാൽ യാഥാർഥ്യം ഇനിയും നിഷേധിക്കാന്‍ കഴിയാത്തതാണെന്ന് തിരിച്ചറിയും വരെയേ എല്ലാം നടക്കു. തന്റെ ലിങ്കടിൻ പേജിൽ പ്രസിദ്ധീകരിച്ച ആർട്ടികളിലാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.അധികാര സ്ഥാനങ്ങളിലിരിക്കുന്നവര്‍ അതു കൊണ്ട് തന്നെ വിമര്‍ശനങ്ങളെ അംഗീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് അദ്ദേഹം പലതവണ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സമ്പദ്‌വ്യവസ്ഥയുടെ മാന്ദ്യം വളരെ ആശങ്കാജനകമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

രാജന്റെ ലേഖനത്തിന് ദിവസങ്ങൾക്ക് മുമ്പ്, ചില സർക്കാർ നയങ്ങളെ വിമർശിക്കുകയും സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് പരസ്യമായി സംസാരിക്കുകയും ചെയ്ത പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ രണ്ട് അംഗങ്ങളായ രതിന് റോയിയേയും ഷമിക രവിയേയും കൗൺസിലിൽ നിന്ന് നീക്കം ചെയ്തിരുന്നു.

02-Oct-2019