പിന്തുണച്ച് കോണ്‍ഗ്രസും എന്‍.സി.പിയും വി.ബി.എയും.

മഹാരാഷ്ട്ര: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് കോണ്‍ഗ്രസും എന്‍.സി.പിയും, വി.ബി.എയും. സി.പി.ഐ.എം സ്ഥാനാര്‍ത്ഥി വിനോദ് നിക്കോലെയാണ് പിന്തുണക്കുന്നത്. ധഹാനു മണ്ഡലത്തിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയാണ് വിനോദ് നിക്കോലെ.

ദഹാനു തങ്ങളുടെ കോട്ടയാണ്, രണ്ടായിരത്തിപ്പതിനാലിൽ സീറ്റു നഷ്ടപ്പെട്ടെങ്കിലും. ഇത്തവണ പിടിച്ചെടുക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ അനുകൂലമാണ്- സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗം അശോക് ധവാലേ അഭിപ്രായപ്പെട്ടു.പത്രിക സമർപ്പണത്തിനു ചൊവ്വാഴ്ച വിനോദ് നിക്കോള്‍ എത്തിയപ്പോൾ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. നാല് സ്ഥാനാര്‍ത്ഥികളുടെ പട്ടിക സി.പി.ഐ.എം പ്രഖ്യാപിച്ചു. മുതിര്‍ന്ന നേതാവും ഏഴ് തവണ എം.എല്‍.എയുമായ ജെ.പി ഗാവിറ്റ് , നരസയ്യ ആദം, ഡോ. ഡി.എല്‍ കാരാഡ്, വിനോദ് നിക്കോള്‍ എന്നിവരാണ്  സ്ഥാനാര്‍ത്ഥികള്‍.

02-Oct-2019