ന്യൂ ഡൽഹി: ഐ.എന്‍.എക്‌സ് കേസിൽ വീണ്ടും ജാമ്യം തേടി ചിദംബരം സുപ്രീം കോടതിയില്‍.തിങ്കളാഴ്ച ആരംഭിക്കുന്ന ദസറ അവധിക്ക് മുന്‍പായി അടിയന്തിരമായി വാദം കേള്‍ക്കണമെന്ന അഭ്യര്‍ത്ഥനയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി തീരുമാനമെടുക്കും.അവധിക്ക് മുന്‍പായി വാദം കേള്‍ക്കണമെന്ന ആവശ്യം മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ജസ്റ്റിസ് എന്‍.വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിലെ മാപ്പുസാക്ഷി ഇന്ദ്രാണി മുഖര്‍ജിയുമായി ചിദംബരം കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകള്‍ നശിപ്പിച്ചുവെന്ന് ആരോപിച്ചാണ് പ്രോസിക്യൂഷന്‍ ചിദംബരത്തിന്റെ ജാമ്യാപേക്ഷയെ കഴിഞ്ഞ ദിവസം എതിര്‍ത്തത്. ചിദംബരം ധനമന്ത്രാലയത്തിലെ സന്ദര്‍ശക പട്ടിക നശിപ്പിച്ചു, ജാമ്യം അനുവദിച്ചാല്‍ ചിദംബരം കേസിനെ സ്വാധീനിക്കുമെന്നും മറ്റ് തെളിവുകള്‍ നശിപ്പിച്ചേക്കുമെന്നുമായിരുന്നു സി.ബി.ഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത വാദിച്ചത്.
ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.നാല് ആഴ്ചയായി തീഹാര്‍ ജയിലില്‍ കഴിയുകയാണ് ചിദംബരം