ന്യൂദല്‍ഹി:പ്രധാനമന്ത്രിക്ക് കത്തെഴുതിയവർക്കെതിരെയുള്ള കേസ് , പ്രതിഷേധവുമായി വിദ്യാർഥി യുവജന പ്രസ്ഥാനങ്ങള്‍. പ്രതികരിച്ചവർക്കെതിരെ രാജ്യദ്രോഹക്കുറ്റം പോലെയുള്ള കുറ്റമാരോപിച്ച് സമർപ്പിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത നടപടിക്കെതിരെയാണ് പ്രതിഷേധം ഉയർന്നു വന്നിട്ടുള്ളത്.
എസ്.എഫ്.ഐ, കെ.എസ്.യു തുടങ്ങിയ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും ഡി.വൈ.എഫ്. ഐ, മുസ്ലീം യൂത്ത്‌ലീഗ്, , യൂത്ത് കോണ്രഗ്രസ് തുടങ്ങിയ യുവജന പ്രസ്ഥാനങ്ങളുമാണ് ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്തയച്ച് പ്രതിഷേധിക്കാനൊരുങ്ങുന്നത്.എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ഒരു ലക്ഷം വിദ്യാര്‍ഥിൾ പ്രധാനമന്ത്രിക്ക് കത്തയക്കും. പ്രധാനമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയെന്നാരോപിച്ചാണ് ആൾക്കൂട്ട കൊലപാതകത്തിനെതിരെ കത്തയച്ച ചലചിത്ര പ്രവര്‍ത്തകരടക്കം 50 ഓളം പേര്‍ക്കെതിരെ കേസെടുത്തത്.അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ സമര്‍പ്പിച്ച പരാതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്.
രാജ്യത്തിന്റെ വിവിധ മേഖലകളിൽനിന്നു ഇതിനെതിരെ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ആരംഭിച്ചിട്ടുണ്ട്.